Chapter Title : അവിഹിതബന്ധം 3
തുടകൾ കൈപ്പത്തി കൊണ്ട് തഴുകി മുഖം അവളുടെ മാറത്തേക്ക് താഴ്ത്തിയതും അശ്വതിക്ക് സ്ഥലകാല ബോധം തിരിച്ചു കിട്ടി.... ഒരു നിമിഷാർദ്ധം ഇപ്പോൾ പറയണോ വേണ്ടയോ എന്നവൾ ചിന്തിച്ചു....
... വേണ്ട... ഇനിയും ചതിക്കുന്നത് ശരിയല്ല....
ഏങ്ങി കൊണ്ട് അശ്വതി മനോജിനെ തള്ളി മാറ്റി....
.... അച്ചൂ.... എന്തു പറ്റി മോളേ?.....
കിടക്കയിൽ ഇരുന്നു കിതയ്ക്കുന്ന അശ്വതിയുടെ അരികിലേക്ക് മനോജ് നീങ്ങി ഇരുന്നു.....
..... എന്താടോ?......
അവളുടെ താടിയിൽ പിടിച്ച് അവൻ ഉയർത്തി.... അവന്റെ കണ്ണുകളിലേക്ക് നോക്കാതെ തുടകളിൽ ഇരു കൈകളും അമർത്തി കൊണ്ട് അവൾ താഴേക്കൂർന്നു...... വെറും നിലത്ത് ഇരുന്നു കൊണ്ട് മനോജിന്റെ കാലുകൾ കെട്ടിപ്പിടിച്ച് അശ്വതി പൊട്ടിക്കരഞ്ഞു....
.....അശ്വതീ.... അശ്വതീ.....മണി ഏഴു കഴിഞ്ഞു നീ എഴുന്നേറ്റു വന്ന് മോളെ എടുക്ക്.....
..... ഇതെന്ത് നാണമില്ലാത്ത കിടപ്പാണ്..
പിറുപിറുത്തു കൊണ്ട് മനോജിന്റെ അമ്മ വാതിലിൽ മുട്ടി.
കിടക്കയിൽ മുഖം വച്ച് നിലത്ത് കിടക്കുകയായിരുന്ന അശ്വതി ഞെട്ടി ഉണർന്നു. മുടി വാരി ചുറ്റി കൊണ്ട് അവൾ എഴുന്നേറ്റു.... കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് മുകളിലേക്ക് കണ്ണു നട്ട് കസേരയിൽ ചാരി ഇരിക്കുന്ന മനോജിന്റെ മുഖത്തേക്ക് നോക്കാൻ തന്നെ അശ്വതിക്ക് ഭയം തോന്നി.... ദേഷ്യപ്പെട്ടിരുന്നെങ്കിൽ, തല്ലിയിരുന്നെങ്കിൽ, തന്നെ കൊന്നാൽ പോലും അത് തനിക്ക് ആശ്വാസം നൽകുമായിരുന്നു എന്നാൽ ഒരക്ഷരം മനോജ് മിണ്ടിയില്ല.... അശ്വതിയുടെ കുമ്പസാരം കേട്ട ആ നിമിഷം തളർന്ന് കൊണ്ട് കസേരയിലേക്ക് ചാഞ്ഞതാണ് അവൻ..... പലകുറി ആ കാൽക്കീഴിൽ വീണ് കരഞ്ഞപ്പോൾ ദേഷ്യവും സങ്കടവും കലർന്ന സ്വരത്തിൽ ഒരിക്കൽ മാത്രമാണ് അവൻ ശബ്ദം ഉയർത്തിയത്...
..... എന്നെ തൊട്ടു
💬 Comments
View all comments