0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

പോകരുത്....മാറി നിൽക്കെടീ വേശ്യേ......
മനോജിന്റെ മനസ്സിൽ എന്താണെന്നോ ഇനി തന്റെ ഭാവി എന്തായിരിക്കും എന്നോ അശ്വതിക്ക് ഒരു പിടിയും കിട്ടിയില്ല..... വാതിലിൽ മുട്ടുന്ന ശബ്ദം കൂടിയപ്പോൾ അവൾ പതുക്കെ അങ്ങോട്ട് നടന്നു....
.....അശ്വതീ.......
കസേരയിൽ നിന്നും എഴുന്നേറ്റു കൊണ്ട് മനോജ് അവളുടെ പിറകെ എത്തി....
......ഇതാരും അറിയണ്ട........ മറ്റുള്ളവരുടെ മുന്നിൽ പഴയതു പോലെ പെരുമാറുക.... നന്നായി അഭിനയിക്കാൻ മിടുക്കി ആണല്ലോ.....
മൂർച്ചയോടെ ഇത്രയും പറഞ്ഞു കൊണ്ട് മനോജ് ടോയ്‌ലറ്റിൻറെ വാതിൽ വലിച്ച് തുറന്ന് അകത്തേക്ക് കയറി.....
മുറിക്ക് പുറത്ത് മനോജ് അശ്വതിയോട് സാധാരണ പോലെ തന്നെ പെരുമാറാൻ ശ്രദ്ധിച്ചു...മോളെ കൂടുതൽ ലാളിച്ച അയാൾ അവളെ തീർത്തും അവഗണിച്ചു.... എന്തോ സംശയം തോന്നിയ അമ്മ ഒന്നു രണ്ടു തവണ ചോദിച്ചെങ്കിലും അശ്വതി ഒന്നും പറയാതെ ഒഴിഞ്ഞു മാറി..
ഉച്ച ഭക്ഷണം കഴിഞ്ഞ ശേഷം മനോജ് അശ്വതിയെ വിളിച്ച് മുറിയിലേക്ക് കയറി.....
....... നിന്റെ മൊബൈൽ ഫോൺ എടുക്ക്.... എവിടെ ആ വീഡിയോ?....
.... അത്... അത് ഞാൻ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു....
.... അവന്റെ ഫോട്ടോ ഉണ്ടോ നിന്റെ കയ്യിൽ?....
.... ഇല്ല.....
മനോജ് ചോദ്യം ചെയ്യുന്നതിനിടയിൽ അശ്വതിയുടെ ഫോൺ ശബ്ദിച്ചു..
ഡിസ്പ്ലേ നോക്കിയ മനോജ് അത് ദീപക് ആണെന്ന് മനസ്സിലാക്കി....
.... എടുക്ക്..... എടുത്തിട്ട് വളരെ നോർമൽ ആയിട്ട് സംസാരിക്ക്.. ഒരു കാരണവശാലും അവന് സംശയം തോന്നരുത്....ഉം.....
അവൻ ഫോൺ സ്പീക്കർ ഇട്ട് അവളുടെ മുഖത്തേക്ക് നീട്ടി......
..... ഇന്നലെ രാത്രി വിളിച്ചിട്ട് നീയെന്താടീ എടുക്കാഞ്ഞത്?.....
അറ്റന്റ് ചെയ്ത ഉടൻ ദീപക് ചോദിച്ചത് ഇങ്ങനെയാണ്.....
....

💬 Comments

View all comments