0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

...ഇനി വൈകിക്കണ്ട.... ഇതും കൂടി അടിച്ചിട്ട് എണീക്ക്......
ഗ്ളാസിൽ ബാക്കിയുള്ള ബിയർ വായിലേക്ക് കമിഴ്ത്തി കൊണ്ട് രാജേഷ് എഴുന്നേറ്റു....
അശ്വതിയുടെ കസിൻ ബ്രദർ തഹസിൽദാർ അശോകനെ കാണാൻ വേണ്ടിയാണ് അവിടെ നിന്നും മനോജും രാജേഷും തുടർന്ന് പോയത്
രാഷ്ട്രീയത്തിലും ഗവൺമെന്റിലും നല്ല പിടി പാടുളള ആളായിരുന്നു അശോകൻ...... അശ്വതി അയാൾക്ക് സ്വന്തം സഹോദരിയെ പോലെ തന്നെ ആയിരുന്നു...... കളക്ടർ വിളിച്ചുചേർത്ത മീറ്റിംഗ് ഉള്ളതിനാൽ ഏറെ വൈകിയാണ് അയാൾ ഫ്രീ ആയത്.... ടൗണിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ റൂമിലാണ് അവർ ഇരുന്നത്..
മനോജ് ഒന്നും പറയാതെ തല കുനിച്ച് ഇരിക്കുകയായിരുന്നു.... രാജേഷ് തന്നെയാണ് കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞത്....
.....അവളെ.....ആ നായിന്റെ മോളെ ഞാൻ........
കോപം കൊണ്ട് അയാൾ ജ്വലിച്ചു...
....അശോകേട്ടാ എന്ത് തെറ്റ് ചെയ്താലും അവൾ എന്റെ കുഞ്ഞിൻറെ അമ്മയാണ്.....അവളെ എനിക്ക് വേണം ഒരു കുഴപ്പവും പറ്റാതെ.......
അശോകന്റെ കൈ പിടിച്ചു കൊണ്ട് മനോജ് വിതുമ്പി.ക്ഷോഭം അടങ്ങിയപ്പോൾ അശോകൻ പതുക്കെ ഫോൺ എടുത്തു.... അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ മൂന്നു പേർ ആ മുറിയിൽ വന്നു പോയി.
......സാർ ഒരു ഒകെ പറഞ്ഞാൽ മതി ബാക്കി ഞാനേറ്റു....
അവസാനം വന്ന അതികായനായ ചെറുപ്പക്കാരൻ ഭവ്യതയോടെ പറഞ്ഞു
.... പക്ഷേ അങ്ങനെ എടുത്തു ചാടി ചെയ്താൽ ആ വീഡിയോ......
അശോകൻ അർദ്ധോക്തിയിൽ നിർത്തി...
..... അവൻ ഇപ്പൊൾ നമ്മുടെ പിള്ളേരുടെ റേഞ്ചിൽ ഉണ്ട്.... ഒന്നുകിൽ ആ വഴി നോക്കാം... അല്ലെങ്കിൽ രാത്രി നേരെ അവന്റെ വീട്ടിൽ കയറി ചെല്ലാം..... കല്യാണം കഴിഞ്ഞ ഒരു പെങ്ങൾ ഉണ്ട് അവന്റെ വീട്ടിൽ

💬 Comments

View all comments