0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 858

മനോജ് തിരിഞ്ഞു കിടന്നു....
കണ്ണീർ വാർത്തു കൊണ്ട് അശ്വതി എഴുന്നേറ്റിരുന്നു.... ഇനി അവശേഷിച്ച ജീവിതം മുഴുവൻ കരയാൻ മാത്രമാണ് തന്റെ വിധി എന്നോർത്ത് അവൾക് സഹിക്കാൻ പറ്റിയില്ല..... പറ്റിപ്പോയ തെറ്റോർത്ത് സ്വയം പഴിച്ച് കൊണ്ട് അവൾ കട്ടിൽ തലയ്ക്കൽ ചാരി ഇരുന്നു.....
പിറ്റേന്ന് വീട്ടിൽ തിരിച്ചു പോകുന്ന വഴി റെസിഗ്നേഷൻ ലെറ്റർ കൊടുക്കാൻ അശ്വതി ഹോസ്പിറ്റലിൽ കയറി...
...... പത്ത് മിനുട്ട് മാക്സിമം.......
കാറിൽ നിന്നും ഇറങ്ങാതെ മനോജ് പറഞ്ഞു.....
ആരെയും കാണാൻ നിൽക്കാതെ അശ്വതി നേരെ മാനേജരുടെ കാബിനിൽ ചെന്ന് കാര്യം പറഞ്ഞു....
ലെറ്റർ കൊടുത്ത് ഇറങ്ങാൻ നേരം ധൃതിപ്പെട്ട് ഷൈനി ഓടി വന്നു....
..... നീ ഇറങ്ങുന്നത് ഞാൻ കണ്ടു..... എന്തേ മുകളിൽ വരുന്നില്ലേ?.....
... ഇല്ല ചേച്ചീ ഞാൻ പോകട്ടെ....
..... എന്താ മോളെ... കാര്യങ്ങൾ എന്തായി?..... നീ ഒന്നും പറഞ്ഞില്ലല്ലോ..
ഞാൻ ഒരു പാട് തവണ വിളിച്ചിട്ടും നീ ഫോൺ എടുത്തില്ലല്ലോ.....
.... ഞാൻ പോകുവാ ചേച്ചീ.....
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഷൈനിയുടെ കൈ വിടുവിച്ച് അവൾ നടന്നു നീങ്ങി....
.....അശ്വതീ.......
പിന്നിൽ നിന്നും ഷൈനി വീണ്ടും വിളിച്ചെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല... കണ്ണുകളിൽ നീർമണികൾ ഉരുണ്ടു കൂടി അവ്യക്തത വരുന്നത് പോലെ അവൾക് തോന്നി........ വേഗത്തിൽ നടന്നു നീങ്ങി അവൾ കാറിൽ കയറി...
അടുത്ത മൂന്നു നാലു ദിവസങ്ങൾ ഒരു മാറ്റവുമില്ലാതെ കടന്നു പോയി....
മനോജിന്റെ പെരുമാറ്റം കൂടുതൽ ക്രൂരമായി തുടർന്നു...കരയാൻ മാത്രമേ അശ്വതിക്ക് കഴിഞ്ഞുളളൂ...
ഇത്രയും ദുസ്സഹമായി ജീവിക്കുന്നതിലും ഭേദം മനോജ് തന്നെ ഉപേക്ഷിക്കുന്നതാണ് എന്ന് വരെ ചിലപ്പോൾ അവൾക് തോന്നാതിരുന്നില്ല.... പക്ഷേ ഒരു ഭർത്താവും സഹിക്കാത്ത കൊടും തെറ്റാണ് താൻ ചെയ്തത് എന്ന കുറ്റബോധം അവളെ വല്ലാതെ തളർത്തി.....
...... ഇനി വരുന്നത് പോലെ വരട്ടെ.... ഒരു അടിമയെ പോലെ എങ്കിൽ അങ്ങനെ.... ആകെ ഒരു തരം നിർവികാരത ബാധിച്ച അശ്വതി കൂടുതൽ ഉൾവലിഞ്ഞു കഴിയാൻ തുടങ്ങി.....
...... നാളെ ഉച്ചയ്ക്ക് ഞാൻ തിരിച്ചു പോകും.... ഇനി മുതൽ നീ ഈ ഫോൺ ഉപയോഗിച്ചാൽ മതി.... പിന്നെ

💬 Comments

View all comments