0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

വശത്തു നിന്നും രണ്ടു പേർ ചേർന്ന് പിടികൂടി..... എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കുന്നത് മുമ്പ് തന്നെ ഇരുവരെയും രണ്ടു പേർ വീതം ചേർന്ന് പിടിച്ചുയർത്തി.... അഞ്ചാമത് ഒരാൾ രണ്ടു പേരുടെയും മൊബൈൽ ഫോണുകൾ കൈക്കലാക്കി.....
കുതറി കൊണ്ട് ആക്രോശിച്ച ഇരുവർക്കും പടക്കം പൊട്ടുന്ന കണക്കെ കിട്ടി....
...... ഏയ് എന്താണിത്?.... ഇവിടെ അടിയും പിടിയും ഒന്നും പറ്റില്ല.... അതൊക്കെ പുറത്ത്.....
ശബ്ദം കേട്ട് ഓടിയെത്തിയ ബാർ ജീവനക്കാർ കയർത്തു കൊണ്ട് ഇരുവരെയും മോചിപ്പിക്കാൻ ശ്രമിച്ചു.
മൊബൈൽ ഫോൺ കൈക്കലാക്കിയ കൂട്ടത്തിലെ ഏറ്റവും തടിയനായ മനുഷ്യൻ ബാർ ജീവനക്കാരിൽ ഒരാളുടെ കഴുത്തിലൂടെ കൈയിട്ട് പിടിച്ചു.....
തുടർന്ന് മുഖം അടുപ്പിച്ച് അയാളുടെ ചെവിക്കരികിൽ എന്തോ മുരണ്ടു.....
അധികം വൈകാതെ ജീവനക്കാർ മാറി നിന്നു.... തങ്ങളെ ബന്ധനത്തിൽ ആക്കിയ സംഘത്തിന്റെ രീതിയും ബാർ ജീവനക്കാരുടെ ഭാവമാറ്റവും എല്ലാം കണ്ട ദീപക്കിന് അപകടം മണത്തു..... അനങ്ങാൻ പറ്റാത്ത വിധം ഇരുവരെയും പിടിച്ചമർത്തി നാൽവർ സംഘം പുറത്ത് എത്തിച്ചു....
മുമ്പിൽ നടന്ന തടിയൻ അവർക്ക് കയറാൻ ഡോർ തുറന്ന് വച്ചത് ഒരു പോലീസ് വാഹനം ആണെന്ന് മനസ്സിലായതും ഇരുവരും തളർന്നു.....
... നല്ലോണം പെരുമാറിയോ?....
അടുത്ത് നിന്നും ആരോ സംസാരിക്കുന്ന ശബ്ദം കേട്ട് ദീപക് പതിയെ കണ്ണുകൾ തുറന്നു....
നേരത്തെ കിട്ടിയ അടിയിൽ പൊട്ടിയ ചുണ്ടിൽ നിന്നും രക്തം കിനിഞ്ഞു ഉണങ്ങിയിരുന്നു....
.... ഇല്ല അശോകേട്ടാ..... ചെറുതായിട്ട്..
ബാക്കി നിങ്ങൾ അല്ലേ കൊടുക്കേണ്ടത്......
...മനോജേ നീ വാ....
.... ഇവന്റെ കൂടെയുള്ളവൻ എവിടെ?...
...അവൻ ഒന്ന് ഓടാൻ നോക്കി.... എല്ലാവരും ചേർന്ന് ചവിട്ടി കൂട്ടി

💬 Comments

View all comments