0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

അടുത്ത മുറിയിൽ ഇട്ടിരിക്കുകയാ...
അവനെ ഇനി ഒന്നും ചെയ്യണ്ട... ചിലപ്പോൾ കാഞ്ഞു പോകും.....
ശബ്ദം അടുത്തേക്ക് വരുന്നതും ഒരാൾ തന്നെ പൊക്കിയെടുത്ത് കസേരയിൽ ഇരുത്തുന്നതും ദീപക് അറിഞ്ഞു.......
...... ഡീറ്റെയിൽസ് എല്ലാം കിട്ടിയോ?....
.. എല്ലാം കിട്ടി അശോകേട്ടാ.... വേറെയും വീഡിയോസ് ഉണ്ട്.... ഇവന്റെ ജോലി തന്നെ ഇതാണ്... ബ്ളാക്ക് മെയിൽ... അതിന് ഏതറ്റം വരെയും പോകും.......
..... ഇത് വേറെ എവിടെയെങ്കിലും......?..
... ഇല്ല...ഈ മൊബൈലിൽ മാത്രമേ ഉള്ളൂ..... അശോകേട്ടൻ ടെൻഷൻ ആവേണ്ട.... അതൊക്കെ ഞാൻ ഇപ്പോൾത്തന്നെ നശിപ്പിച്ചു കളയാം...
......ഇവനെ എന്താ ചെയ്യുന്നത്?.....
.... വരട്ടെ നോക്കാം.... ഇത് നമുക്ക് പുറത്താക്കാൻ പറ്റില്ലല്ലോ..... വേറെ ഏതെങ്കിലും പുറത്തിറങ്ങാൻ പറ്റാത്ത കേസ് തലയിൽ വച്ചു കെട്ടാം.....
.... പ്ളീസ്... എനിക്കൊരു അബദ്ധം പറ്റിയതാണ്.... എന്നെ വെറുതെ വിടണം.....
കസേരയിൽ നിന്നും എണീറ്റു കൈകൾ കൂപ്പി കൊണ്ട് ദീപക് അവരുടെ മുമ്പിൽ ചെന്നു നിന്നു....
അശോകൻ തല്ലാൻ കൈ ഉയർത്തിയതും അയാളെ തള്ളി മാറ്റി പിന്നിൽ നിന്നും മനോജ് മുമ്പോട്ട് കുതിച്ചു....
.... നിനക്കെൻറെ പെണ്ണിനെ വിറ്റ് കാശാക്കണം അല്ലെടാ.....
അലറിക്കൊണ്ട് മനോജ് അവനെ തലങ്ങും വിലങ്ങും തല്ലി.....
.... മതിയെടാ വേണ്ട......
മനോജിനെ പിടിക്കാൻ ശ്രമിച്ച അശോകനെ രാജേഷ് തടഞ്ഞു....
മുന്നിലേക്ക് കയറി നിലത്തു വീണ് കിടക്കുന്ന ദീപക്കിനെ അവൻ ശക്തിയോടെ ചവിട്ടി....
......നീ ഞങ്ങളുടെ കുടുംബത്തിലെ പെണ്ണിനെ പിഴപ്പിക്കും അല്ലേടാ നായേ....
ഇരുവരും ചേർന്ന് ദീപക്കിനെ നന്നായി കൈകാര്യം ചെയ്തു...
....ആ....മതി മതി...... ഇനി ഞങൾ നോക്കിക്കോളാം...... നിങ്ങളു പൊയ്കോ.....
ഇരുവരെയും പിടിച്ചു മാറ്റി

💬 Comments

View all comments