Chapter Title : അവിഹിതബന്ധം 3
കൊണ്ട് നേരത്തെ സംസാരിച്ചയാൾ അശോകനോടായി പറഞ്ഞു....
.... എന്നാൽപ്പിന്നെ അശോകേട്ടൻ വിട്ടോ.... ഇത് ഞാൻ കൈകാര്യം ചെയ്തോളാം....
....അവരെ?......
.... ഹെയ് വേറൊന്നും ചെയ്യില്ല..... ഇനി ഈ പണി എടുക്കാൻ പറ്റാത്ത വിധം എന്തേലും ഒരു പൂട്ട് ഇട്ടോളാം..... വേറൊന്നും വേണ്ട.....
.... ഓക്കേ എന്നാൽപ്പിന്നെ ഞങൾ ഇറങ്ങട്ടെ.....
മനോജിന്റെ വീടിന് മുമ്പിൽ കാർ നിൽക്കുമ്പോൾ സമയം രാത്രി പത്ത് കഴിഞ്ഞിരുന്നു.....
..... നിന്നോട് ഞാൻ എന്താ പറയുക....
....അവൾ എന്റ പെങ്ങൾ അല്ലേ.... അവൾക് മാപ്പ് കൊടുക്കണം എന്നല്ലാതെ എനിക്ക് വേറൊന്നും പറയാൻ കഴിയില്ലല്ലോ.....
ഡോർ തുറന്നു പുറത്തിറങ്ങിയ മനോജിനോടായി അശോകൻ പറഞ്ഞു.....
മറുപടി പറയാതെ അയാളുടെ കൈകൾ കൂട്ടി പിടിച്ചു മനോജ് ഒരു വരണ്ട ചിരി ചിരിച്ചു.....
.... എന്നാ മനോജേട്ടൻ വിട്ടോ... ഞാൻ അശോകേട്ടനെ ഡ്രോപ്പ് ചെയ്യട്ടെ....
വണ്ടി സ്റ്റാർട്ട് ചെയ്തു കൊണ്ട് രാജേഷ് പറഞ്ഞു.....
മുൻ വാതിൽ തുറന്ന് അശ്വതി പുറത്തേക്ക് ഇറങ്ങി നിൽക്കുന്നതും മനോജ് വീട്ടിലേക്ക് നടന്നു കയറുന്നതും കണ്ട ശേഷമാണ് രാജേഷ് വണ്ടി മുമ്പോട്ട് എടുത്തത്....
പാറിപ്പറന്ന മുടിയുമായി മനോജിനെ ദയനീയമായി നോക്കുന്ന അശ്വതിയെ ശ്രദ്ധിക്കാതെ അയാൾ അകത്തേക്ക് കയറി....
....നീ എവിടെ പോയതാ മോനേ?.... അവളോട് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു..... എന്താടാ നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?...
അവളോട് പറയാതെ നീ എവിടെയും പോകാറില്ലല്ലോ?....
ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്ന അമ്മ എണീറ്റു വന്ന് ചോദിച്ചു.....
.... ഏയ് ഒന്നുമില്ല അമ്മേ.....മോൾ ഉറങ്ങിയോ?....
....ഉം...അവളു നേരത്തെ കിടന്നുറങ്ങി... അച്ഛനും കിടന്നു....നീ വരാൻ കാത്തിരുന്നതാ... ഞാനും കിടക്കട്ടെ......
💬 Comments
View all comments