Chapter Title : അവിഹിതബന്ധം 3
......ഉം.....
മൂളി കൊണ്ട് മനോജ് മുറിയിലേക്ക് നടന്നു.....
.... എന്താടീ പെണ്ണേ ഇത്?.... അവന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ...
.. എന്തേലും ഉണ്ടെങ്കിൽ തുറന്നു പറ....
വാതിൽ അടച്ച് മുറിയിലേക്ക് നടക്കാൻ ഒരുങ്ങിയ അശ്വതിയുടെ കൈ പിടിച്ചു നിർത്തി അമ്മ ചോദിച്ചു..
.... അത്.... ഒന്നുമില്ല അമ്മേ....
പരുങ്ങി കൊണ്ട് അശ്വതി പറഞ്ഞു....
......മോളെ എന്റെ കൂടെ കിടത്തണോ?....
.... വേണ്ട അവൾ നല്ല ഉറക്കമാ.....
.... ഉം എന്നാൽ പോയി ഭക്ഷണം എടുത്ത് വച്ച് രണ്ടാളും കഴിക്ക്.... ഞാൻ കിടക്കട്ടെ.....
അശ്വതി ചെല്ലുമ്പോൾ മനോജ് ടോയ്‌ലറ്റിൽ ആയിരുന്നു.
.....ചോറെടുത്ത് വച്ചിട്ടുണ്ട്......
പേടിയോടെ ആണ് അവൾ സംസാരിച്ചത്....
...... എനിക്ക് വേണ്ട.......
വേറൊന്നും സംസാരിക്കാതെ അയാൾ നേരെ കയറി കിടന്നു.....
അൽപസമയം അവിടെ നിന്ന ശേഷം അവൾ ഡൈനിംഗ് ഹാളിലേക്ക് ചെന്ന് എല്ലാം എടുത്ത് ഫ്രിഡ്ജിൽ വച്ചു....
തിരിച്ചു വന്ന് മോളുടെ അരികിൽ കിടന്ന അശ്വതിക്ക് ഒട്ടും ഉറക്കം വന്നില്ല.....
.... നാളെ ചെന്നില്ലെങ്കിൽ ദീപക് എന്താണ് ചെയ്യുക എന്ന് ഓർത്തപ്പോൾ തന്നെ അവളുടെ ഉള്ള് കിടുങ്ങി....ആ വീഡിയോ വേറെ ആരെങ്കിലും കാണാൻ ഇടയായാൽ പിന്നെ തന്റെ അവസ്ഥ എന്തായിരിക്കും..... ഒരു വേശ്യയെകാൾ മോശമായിട്ടായിരിക്കും പിന്നെ തന്നെ എല്ലാവരും കാണുക... ചിന്തകൾ കാടു കയറിയപ്പോൾ അടക്കി പിടിച്ച അവളുടെ തേങ്ങൽ പുറത്തേക്ക് വന്നു.....
..... കിടന്ന് മോങ്ങണ്ട......അവൻ നിന്നെ ഇനി വിളിക്കില്ല..... അല്ല ഇനി കൂടെ പോകണം എന്നാണെങ്കിൽ നീ അങ്ങോട്ട് വിളിച്ചാൽ മതി.....
മനോജിന്റെ ശബ്ദം ഉയർന്നപ്പോളാണ് അയാൾ ഉറങ്ങിയിട്ടില്ല എന്ന് അവൾക് മനസിലായത്...
💬 Comments
View all comments