0%

Chapter Title : അവിഹിതബന്ധം 3

Author : kkstories Read All Parts 1.8K

പിടച്ചിലോടെ അശ്വതി മനോജിനെ നോക്കി...
.....മനോജേട്ടാ.... എന്നോട് ഇത്ര വെറുപ്പാണോ?.....
കരഞ്ഞു കൊണ്ട് അവൾ അയാളുടെ കാൽക്കലേക്ക് ഇരുന്നു....
...... മതി... കൂടുതൽ ഷോ ഒന്നും വേണ്ട..... പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി.....
പിറകിലേക്ക് നീങ്ങി കൊണ്ട് മനോജ് ദേഷ്യപ്പെട്ടു.....
...... നിന്റെ പരിപാടി എന്താ ഇനി ഇവളേം മോളേം അങ്ങോട്ട് കൊണ്ടു പോകുന്നില്ലേ?.....
ട്രോളി ബാഗ് വലിച്ചു കൊണ്ട് പോകുന്ന അശ്വതിയെ നോക്കി കൊണ്ട് അമ്മ മനോജിനോട് ചോദിച്ചു.
....ആ നോക്കട്ടെ......
ഇഷ്ടപ്പെടാത്ത പോലെ മനോജ് പറഞ്ഞു.....
..... ഇങ്ങു താ ചേച്ചീ ഞാൻ എടുത്തു വച്ചോളാം.....
അശ്വതിയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി രാജേഷ് പുറത്തേക്ക് നടന്നു...മോളെ എടുത്ത് ഉമ്മ വച്ചു കൊണ്ട് കാറിലേക്ക് കയറിയ മനോജ് അശ്വതിയുടെ മുഖത്ത് പോലും നോക്കിയില്ല.....
...... എന്റെ മോളേ എന്താണ് പ്രശ്നം എന്ന് എന്നോടെങ്കിലും ഒന്ന് പറ....
കാർ അകന്നു നീങ്ങിയതും അമ്മ അശ്വതിയോട് ചോദിച്ചു....
.... ഹേയ് ഒന്നുമില്ല.....
മുഖം കൊടുക്കാതെ അകത്തേക്ക് നടക്കാൻ തുടങ്ങിയ അവളെ അവർ പിടിച്ചു നിർത്തി....
..... നിങ്ങളുടെ അമ്മ അല്ലേ മോളേ ഞാൻ.... ഇത്രയും വർഷമായില്ലേ നിങ്ങളെ രണ്ടു പേരെയും ഞാൻ കാണാൻ തുടങ്ങിയിട്ട്.....
എന്നാൽ മറുപടി പറയാതെ മുഖം തുടച്ചു കൊണ്ട് അകത്തേക്ക് പോവുക മാത്രമാണ് അവൾ ചെയ്തത്.....
....ഉം.... ഇതിങ്ങനെ വിട്ടാൽ പറ്റില്ല....
പിറുപിറുത്തു കൊണ്ട് അവർ മോളെ എടുത്ത് കൊണ്ട് അകത്തേക്ക് നടന്നു.....
തുടർന്നുള്ള ദിവസങ്ങളിൽ പലവട്ടം അമ്മ കുത്തി കുത്തി ചോദിച്ചെങ്കിലും അശ്വതി ഒന്നും പറഞ്ഞില്ല..... ജോലി ഉപേക്ഷിച്ച കാര്യം പോലും

💬 Comments

View all comments