Chapter Title : അവിഹിതം [അൻസിയ]
"കാര്യം അറിഞ്ഞിട്ടുപോരെ ഇടപെടൽ.... നമുക്ക് സൈഡിലെ മതിലിന്റെ അവിടെ നിന്ന് നോക്കാം എന്നിട്ട് പോകാം..."
അവൻ പറഞ്ഞതും നേരാണെന്നു അവൾക്ക് തോന്നി... അവിടെ ചെന്ന് നിന്നാൽ കാര്യമെന്തെന്ന് അറിയാം.... എന്നിട്ടങ്ങോട്ട് പോയാൽ മതി... ഷാനിയുടെ പിറകെ അവളും വീടിന്റെ സൈഡിലേക്ക് നടന്നു... അവിടെ എത്തിയപ്പോ ഷാനി പറഞ്ഞത് പോലെ അകത്ത് നിന്ന് ആരോ കരയുന്നത് അവൾ കേട്ടു.... ഉമ്മറത്ത് നിന്ന് ആരോ ഉറക്കെ വിളിച്ചു പറയുന്നത് കേട്ടു...
"പോലീസ് സ്റ്റേഷനിൽ വിളിക്ക്.... അവർ വന്ന് കൊണ്ടു പോകട്ടെ രണ്ടിനേം...."
"ഇത്ത ഞാൻ പറഞ്ഞില്ലേ കള്ളനല്ലന്ന്...."
"ആരാ കരയുന്നതവിടെ...??
"അവിടുത്തെ ഇക്കാടെ പെണ്ണാകും...."
എന്തോ പറയാൻ വന്ന ഷംല അവിടുന്നാരോ ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ട് അങ്ങോട്ട് കാതോർത്തു....
"എന്റെ മോനെ നീ വഞ്ചിച്ചല്ലോ ഒരുമ്പട്ടവളെ ഈ ഇത്തിരി പോന്ന കുഞ്ഞിനെ അടുത്ത് കിടത്തി നിനക്കെങ്ങനെ തോന്നി ഇത് ചെയ്യാൻ..."
വ്യകതമായി ഷംല അത് കേട്ടതും കാര്യങ്ങളുടെ കിടപ്പുവശം അവൾക്ക് മനസ്സിലായി.... സുനീറയെ ആരുടെ കൂടെയോ പിടിച്ചിട്ടുണ്ട്... പുതിയ വീട് വെച്ച് ഈ അടുത്താണ് ഇങ്ങോട്ട് മാറിയതെങ്കിലും ആ വീട്ടുകാരോടും പ്രത്യേകിച്ച് അവളോട് നല്ല കൂട്ടായിരുന്നു ഷംല.... എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ ആയിരുന്നു അവൾ പക്ഷേ ഇങ്ങനെയൊരു ബന്ധം അവൾ പറഞ്ഞില്ല... അങ്ങോട്ട് തന്നെ കാതോർത്തു നിന്ന ഷാനിയോട് അവൾ പറഞ്ഞു...
"ടാ പോരെ മതിയിവിടെ നിന്നത്...??
"എന്താ കാര്യം.... ??
"അങ്ങോട്ട് പോകാഞ്ഞത് നന്നായി നീ വന്നേ...."
"നിക്ക് ത്താ.... എന്താണെന്ന് നോക്കാലോ...."
"എന്ത് ... നോക്കാമെന്ന്.... കിടന്നുറങ്ങാൻ നോക്ക് രാവിലെ ക ക്ലാസ് ഉള്ളതാണ് ..."
💬 Comments
View all comments