0%

Chapter Title : അവിഹിതം [അൻസിയ]

Author : അൻസിയ Read All Parts 25751

പ്രായമുള്ള അതും തമിഴൻ.. ഇതിലെന്തോ ചതി ഉള്ളത്പോലെ...."

"പിന്നെയെങ്ങനെ അയാളീ നേരത്ത് അവളുടെ റൂമിൽ വന്നു.... നീ നിന്റെ പണിനോക്കി പോ...."

"ഞാൻ പോവാം... നമ്മൾക്കറിയില്ലല്ലോ എവിടുന്നാണ് പിടിച്ചതെന്ന്...."

ഷാനി അതും പറഞ്ഞു പോയപ്പോൾ അവൾക്കും സംശയമായി.... പക്ഷേ ഈ നേരത്ത് എങ്ങനെ വിളിക്കും അവളെ.. എന്തായാലും നേരം വെളുത്തോട്ടെ...... പോയി കിടന്നിട്ട് ഷാംലാക്കും ഉറക്കം വന്നില്ല....

മൂന്ന് മാസമേ ആയിട്ടുള്ളു ഇങ്ങോട്ട് പുതിയ വീട് വെച്ച് ഷംല മാറിയിട്ട് ഇക്കാ വന്നിട്ട് താമസിക്കാമെന്ന് കരുതി നാലഞ്ചു മാസം എല്ലാ പണിയും കഴിഞ്ഞു വീട് അടച്ചിട്ടിരിക്കയായിരുന്നു... വരാൻ ഇനിയും വൈകുമെന്നും താമസിക്കാൻ നിർദ്ദേശം നൽകിയതും അവളുടെ ഭർത്താവ് തന്നെയായിരുന്നു... അങ്ങനെയാണ് പ്ലസ് ടു വിന് പഠിക്കുന്ന അനിയനെ ഷാംലാക്കും മൂന്ന് വയസ്സുള്ള മകൾക്കും തുണക്ക് നിർത്താൻ വീട്ടകാർ ആലോചിച്ചത്... ആദ്യമൊക്കെ മുടക്ക് പറഞ്ഞു ഒഴിയാൻ നോക്കിയെങ്കിലും ഉപ്പാടെ കൽപ്പന അനുസരിക്കേണ്ടി വന്നു അവന്..... വീട്ടിൽ നിന്നും അധികം ദൂരമില്ലാത്തത് കൊണ്ട് അവന്റെ കമ്പനിയെല്ലാം പഴയ ഇടത്ത് തന്നെ ആയിരുന്നു.... 18 കഴിഞ്ഞ ഷാനിക്ക് രണ്ട് സഹോദരിമാരാണ് മൂത്തത് ഷാനിബ കെട്ടിയോന്റെ കൂടെ ബാംഗ്ലൂരിൽ സെറ്റിൽ രണ്ടാമത്തെതാണ് ഷംല ......

രാവിലെ കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകാൻ നേരം ഷാനി ഷാംലാട് ചോദിച്ചു...

"വല്ലതും അറിഞ്ഞ....??

"ഇല്ല..."

"വിളിച്ചില്ലേ...??

"ഇല്ല..."

"വിളിച്ചു നോക്കമായിരുന്നു...."

"നിനക്കെന്തിന്റെ കേടാ.... മോന് പോകാൻ നോക്ക്....."

"ഫ്രണ്ട് ആണത്രേ ഫ്രണ്ട്..."

"ടാ...."

തന്നെ അടിക്കാൻ കൈ ഓങ്ങി വരുന്നത് കണ്ടപ്പോ ചാടി എണീറ്റ് അവൻ പറഞ്ഞു...

"എന്നെ അടിക്കില്ലെന്നും ചീത്ത വിളിക്കില്ലന്നും പറഞ്ഞ ഞാൻ വന്നത് ഇവിടെ നിക്കാൻ... വല്ലതും കാണിച്ച ഞാനെന്റെ പെട്ടിയും എടുത്ത് സ്ഥലം വിടും..."

അത് കേട്ടപ്പോ അവളൊന്നു അയഞ്ഞു.... ഇവൻ നിന്നില്ലെങ്കിൽ ഇക്കാടെ ഉമ്മാടെ അനിയത്തിയെ നിർത്താമെന്ന് ഇക്കാ പറഞ്ഞിരുന്നു... ആ തള്ള വന്ന കഴിഞ്ഞു.... ഉറങ്ങുമ്പോഴും തിന്നുമ്പോഴും മാത്രം വായ പൂട്ടി വെക്കുന്ന അതിനെ ഷാംലാക്ക് ഇഷ്ടമല്ലായിരുന്നു.....

"എന്ന ഞാൻ ഇറങ്ങട്ടെ...??

"പോടാ...."

"നീ പോടി..."

ഉള്ളിലെ ദേഷ്യം കടിച്ചു പിടിച്ചവൾ ഒന്നും മിണ്ടാതെ നിന്നു..... എന്തെങ്കിലും കാരണം കിട്ടാൻ കാത്തിരിക്കുന്ന അവൻ താൻ വല്ലതും പറഞ്ഞ ആ നിമിഷം പോകുമെന്ന് അവൾക്ക് അറിയാമായിരുന്നു....

വീട്ടിലെ പണിയെല്ലാം കഴിഞ്ഞ് മോളെ ഉറക്കി ഫോണുമായി ഹാളിലേക്ക് വന്നപ്പോഴാണ് സുനീറ അയച്ച മെസ്സേജ് അവൾ കണ്ടത്...

"ഫ്രീ ആകുമ്പോ ഒന്ന് വിളിക്കണേ"

ഷംല ഫോണുമായി സോഫയിലേക്ക്

💬 Comments

View all comments