Chapter Title : അവിഹിതം [VAMPIRE]
ചിത്രപ്രദർശനം
അവസാനിപ്പിച്ച് കൊണ്ട് ജാൻസിചേച്ചിയുടെ
തരളിതമായ ശബ്ദത്തിലുള്ള ചോദ്യം......
“ഇല്ല." ഗ്രില്ലിനകത്ത്ക്കൂടെ ജാൻസിചേച്ചിയുടെ കൈവിരലിൽ പതിയെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു.....
“വൈകീട്ട് ഈ ചുറ്റുവട്ടത്തുള്ള മുഴുവൻ ആണുങ്ങളും ഇവിടെ ഇണ്ടായിരുന്നു."
"എന്തിന്...... എനിക്ക് ജിജ്ഞാസയായി......."
“ഏതാണ്ട് സന്ധ്യനേരത്ത്.... നമ്മടെ മാളുവാണ് കണ്ടത്... (മാളു എന്നത് ജാൻസിചേച്ചിയുടെ അയൽവക്കത്തെ ചേച്ചിയുടെ മകളുടെ ചെല്ലപ്പേരാണ്)...
നീ ഇപ്പൊ നിക്കണ അതേസ്ഥലത്ത്... നല്ല മുട്ടനൊരു പാമ്പ്....!”
“ഹെന്ത്.....!" ഈ ചോദ്യം എന്നിൽനിന്നും ഒരു അലർച്ചയായി പുറപ്പെട്ടു......
“ആന്നേ....."
"വല്ല ചേരയും ആവും" ഞാൻ ചുറ്റും കണ്ണോടിച്ചുക്കൊണ്ട് പറഞ്ഞു......
"കണ്ടോര് എല്ലാവരും പറഞ്ഞു... ചേര്യല്ലാന്ന്....."
“ചേര്യല്ലേ....... പിന്നെ?" മൊബൈലിൽനിന്നുമുള്ള ഇത്തിരി വെളിച്ചത്തിൽ എന്റെ കാലിനു ചുറ്റിലും പരതിക്കൊണ്ട് ഞാൻ ചോദിച്ചു....
ചെലര് പറഞ്ഞു പുല്ലാനി മൂർഖനാന്ന്... പക്ഷെ ആ വർക്ക്ഷോപ്പിലെ പിള്ളേരൊക്കെ പറയണത് അണല്യാന്നാ...
“എന്നിട്ട് കൊന്നില്ലേ?"
"ഇല്ല്യ.... വന്നോരോക്കെ കൊറേ നോക്കി, പക്ഷെ.... പാമ്പിന് സമയില്ലാത്തോണ്ട് അത് നിന്നുകൊടുത്തില്ല കൊല്ലാൻ..."
ഇതും പറഞ്ഞ് ജാൻസി ചേച്ചി വീണ്ടും അകത്തേക്കുള്ള ഡോർ തുറന്നു ഉള്ളിലേക്ക് കയറി.....
ദേ, വിളിച്ച് വരുത്തീട്ടു ഒരുമാതിരി കോപ്പിലെ സ്വാഭാവം കാണിക്കരുത്ട്ടാ....
മനുഷ്യനെ പേടിപ്പിക്കാനായിട്ട് ഓരോരോ
തോന്ന്യാസങ്ങള് പറഞ്ഞ് ഇണ്ടാക്ക്യാലുണ്ടല്ലോ...
ഞാൻ ഇവിടെ നിക്കണത് നിങ്ങൾക്ക് ഇഷ്ട്ടല്ല്യ എങ്കിൽ അത് പറഞ്ഞാമതി..
ഞാൻ പോയ്ക്കോളാം......
ഞാൻ പറഞ്ഞത് ഇങ്ങനെ ആണെങ്കിലും അത് ഏതാണ്ട് കരച്ചില് പോലെ ആയിരിക്കും കേൾക്കുന്നവർക്ക് ഫീൽ ചെയ്യുക....
ജാൻസി ചേച്ചി, തിരിഞ്ഞ് നിന്ന് എന്തോ
പറയാനായിതുടങ്ങിയത് നിർത്തി എന്നോട് ചോദിച്ചു,
“നീയിത് എന്തോന്നാ കാണിക്കണേ...?"
ഒരുകാൽ അമ്മിക്കല്ലിനു മുകളിലും മറ്റേകാൽ പരമാവധി അകത്തി ചുമരിന്റെ
💬 Comments
View all comments