0%

Chapter Title : അവിഹിതം [VAMPIRE]

Author : VAMPIRE Read All Parts 1.5K
എന്നൊരു നിർദേശം ഞാൻ മുന്നോട്ട് വച്ചു.......... അകത്തിരുന്ന് സംസാരിക്കാറായിട്ടില്ല.... ആദ്യം നമുക്ക് പുറത്തിരുന്ന് കുറേനേരം സംസാരിക്കാം.. "എന്നിട്ടാവാം അകത്തിരുന്ന്." ജാൻസിചേച്ചി പുഞ്ചിരിയോടെ പറഞ്ഞു...... ഗ്രില്ലിന് പുറത്തുനിന്ന് ചുറ്റും നോക്കിക്കൊണ്ട് ഞാൻ ചോദിച്ചു, “ഇവിടെ എവിടിരിക്കും?" “ദാ അതുമ്മേ കേറി ഇരുന്നോ.." അരികത്തായി കിടക്കുന്ന അമ്മി ചൂണ്ടിക്കാട്ടിക്കൊണ്ട് ജാൻസിചേച്ചി പറഞ്ഞു..... "ഇതിന്മേലോ!" ഞാൻ ആശ്ചര്യപ്പെട്ടു....... ആ.. അതെ... അമ്മീമ്മേ ഇരുന്നാ എന്താ കുഴപ്പം? "നിന്റെ ഈ ശരീരം താങ്ങാനുള്ള കെൽപ്പൊക്കെ അതിനുണ്ട്. പിന്നെ, മുണ്ട് കീറീട്ടുണ്ടെങ്കിൽ സൂക്ഷിക്കണം.... മൊളകരച്ച അമ്മ്യാ..." വർക്ക് ഏരിയയിൽ കിടന്ന ഒരു മരക്കസേര ഗ്രില്ലിനടുത്തേക്ക് നീക്കിയിട്ട്, അതിൽ ഇരുന്ന് ജാൻസിചേച്ചിയും, ഗ്രില്ലിനിപ്പുറം അമ്മിക്ക് മുകളിൽ കയറിയിരുന്ന് ഞാനും ഏറെനേരം സംസാരിച്ചു...... ഫോണിലൂടെ ഇടയ്ക്കെല്ലാം ഞാൻ പാടിക്കൊടുക്കാറുള്ള ചില പാട്ടുക്കൾ എന്നെക്കൊണ്ട് പതിയെ പാടിപ്പിച്ചു.. ഒരു പാട്ടിന്റെ നാല് വരി എനിക്കും പാടിത്തന്നു.... കഥപറച്ചിലും പാട്ടും ചേർന്ന് സമയം ഏറെ കഴിഞ്ഞപ്പോൾ ജാൻസിചേച്ചി ഇരിപ്പിടത്തിൽനിന്നും എഴുന്നേറ്റു..... എന്റെ മനസ്സിൽ ലഡുപ്പൊട്ടി.. ഞാനും അമ്മിയുടെ മുകളിൽനിന്നും എഴുനേറ്റ്, ഗ്രില്ലിന്റെ വാതിൽ ജാൻസിചേച്ചി തുറന്ന് തരുമ്പോൾ അകത്തേക്ക് കടക്കുവാൻ തയ്യാറായി നിന്നു..... “എന്നാ ഇനി പിരിയല്ലേ?" "പിരിയേ?" ജാൻസിചേച്ചി പറഞ്ഞത് കേട്ട് ഞാൻ അത്ഭുതത്തോടെ ചോദിച്ചു..... "ആ... കെടന്നൊറങ്ങണ്ടേ.., നേരം എന്തോരായിന്നാ വിചാരം.....?" “അപ്പോ...... ലൈംഗീക ബന്ധം... ഇല്ലേ?” എങ്ങാനും വർത്തമാനത്തിനിടക്ക് ജാൻസിചേച്ചി അക്കാര്യം മറന്നുപോയതാണെങ്കിലോ എന്നോർത്ത് ഞാൻ ചോദിച്ചു....... “എന്ത്!!!” വലിയൊരു അതിശയം കേട്ടപോലെ ജാൻസിചേച്ചി എന്നോട് ചോദിച്ചു......... അല്ല, ഈ ലൈംഗീക ബന്ധം...... ശാരീരികമായി... ബന്ധപ്പെടണ്ടേ നമുക്ക്..." ഞാൻ അൽപ്പം മടിച്ച് മടിച്ച് വിശദമാക്കി..... അത്

💬 Comments

View all comments