0%

Chapter Title : അവിഹിതം [VAMPIRE]

Author : VAMPIRE Read All Parts 1.5K
ഞാൻ ഒന്നും മിണ്ടിയില്ല... ഫോൺ കട്ട് ചെയ്ത്, മതിലിൽ ചാരി കുറച്ച് സമയം ഇരുന്ന് കിതപ്പണച്ചു.......... ജാൻസി ചേച്ചി ഇങ്ങനെ ലൈറ്റ് ഇട്ട് വരവേൽക്കും എന്ന് ഞാൻ വിചാരിച്ചിരുന്നില്ല...... സിനിമകളിലെല്ലാം കാണുന്നപോലെ, അതി നിഗൂഡവും, കൂരിരുട്ടും, ചീവീടുകളുടെ വൃത്തിക്കെട്ട ശബ്ദവും ഇടയ്ക്കിടെ വിദൂരതയിൽനിന്നും കേൾക്കുന്ന തെരുവ് നായ്ക്കളുടെ ഓരിയിടലും എല്ലാം ചേർന്ന ഒരു സിനിമാറ്റിക് പശ്ചാത്തലത്തിൽ ഇലയനക്കാതെ മന്ദംമന്ദം പ്രവേശിക്കുന്ന ജാരൻ...... ഇരുട്ടിന്റെ മറവുപ്പറ്റി, അവനായി വാതിൽ താഴിടാതെ കാത്തിരിക്കുന്ന ജാരി.... ഇതായിരുന്നു എന്റെ മനസ്സിൽ രാത്രികാലങ്ങളിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചുണ്ടായിരുന്ന ഒരു പിക്ച്ചർ..... അതിന്റെ ഇടയിലാണ്, കപ്പലനിടക്ക് കൈലുംകണാ എന്ന് പറഞ്ഞകൂട്ട് ലൈറ്റ്ക്കൊണ്ട് വിതാനിച്ചിരിക്കണത്....... ഇത്തരമൊരു സാഹചര്യത്തിൽ ഏതു പോലീസുക്കാരനയാലും കരുതിപ്പോകും, സ്വന്തമായി തോക്കുള്ള ജാരിയുടെ അപ്പനാണ് ലൈറ്റ് ഇട്ടതെന്ന്....................... കിതപ്പണഞ്ഞപ്പോൾ ഞാൻ വീണ്ടും മതിലെടുത്ത് ചാടി, ശബ്ദമുണ്ടാക്കാതെ വീടിന് പുറകുവശത്തായുള്ള പൈപ്പിൽനിന്നും കാലും മുഖവും കഴുകി, പുറകിലെ ഗ്രിൽ ഡോറിനരികിൽ നിലയുറപ്പിച്ചു.... അടുക്കളയുടെ വാതിൽ പാതിതുറന്ന് ജാൻസിചേച്ചി നിന്നു...... അടുക്കളയിൽ തെളിയിച്ചിരിക്കുന്ന ബൾബിന്റെ പ്രകാശത്തിൽ അവരുടെ പാതിമുഖം ജ്വലിച്ച് നിന്നു.... അവരെക്കാൾ സുന്ദരിയായ മറ്റൊരു സ്ത്രീയെ ഞാൻ ഇതിനു മുൻപേ കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നി...... അടുക്കളവാതിലിന്റെ കട്ടിളപ്പടിയിൽ ചാരിനിന്ന് ജാൻസിചേച്ചിയും ഗ്രില്ലിനോട് ചേർന്ന് നിന്ന് ഞാനും പരസ്പരം അൽപ്പസമയം നോക്കിനിന്നു... “അവസാനം എത്തി, അല്ലേ?" അവർ ചോദിച്ചു... എത്തിപ്പെട്ടതിനെക്കുറിച്ച് ഒരു ലഘുവിവരണം ഞാൻ അവർക്ക് നൽകി.... അപ്പനും അമ്മയും വീട്ടിലില്ല എന്ന വിവരം അറിഞ്ഞപ്പോൾ എനിക്കൊരു സമാധാനം തോന്നി..... ഒപ്പം ഞാനൊന്ന് ഉഷാറാവുകയും ചെയ്തു........ ഗ്രില്ലിന് അപ്പുറവും ഇപ്പുറവുമായിനിന്ന് സംസാരം പുരോഗമിക്കവേ, ഇനിയുള്ള സംസാരം അകത്തിരുന്നാവാം

💬 Comments

View all comments