Chapter Title : അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ4 [Nancy]
അത്യാവശ്യം തിരക്കും നല്ല വെയിലും ചൂടും ആയിരുന്നു. ഞങ്ങൾ ചെല്ലുന്ന ഷോറൂമിന്റെ ലൊക്കേഷൻ ഞാൻ നേരത്തെ തന്നെ അവന് അയച്ചുകൊടുത്തത് കൊണ്ട് അവൻ അവിടെ ഉണ്ടായിരുന്നു. പക്ഷേ അവൻ എന്ത് വണ്ടിയിലാണ് വന്നത് എന്നെന്നും എനിക്കറിയില്ലായിരുന്നു. ഞാൻ കാർ പാർക്ക് ചെയ്തു വണ്ടി ഓഫ് ആക്കി ഇറങ്ങി, ഷോറൂമിലേക്ക് നടന്നു തുടങ്ങിയപ്പോൾ.. എതിര് ദിശയിൽ നിന്ന് മനു നടന്നുവരുന്നത് ഞാൻ ശ്രദ്ധിച്ചു.
ഞാൻ: നേഹാ.. വാ
വണ്ടിയിൽനിന്ന് ഇറങ്ങാൻ താമസിച്ച അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു. അവർ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടി വന്നു എന്റെ കയ്യിൽ പിടിച്ചു. ഞാൻ പക്ഷേ മനുവിന്റെ മുഖത്തേക്ക് നോക്കിയില്ല, ഞങ്ങൾ മൂന്നുപേരും ഏകദേശം ഒരുമിച്ചാണ് ഷോറൂമിന്റെ ഫ്രണ്ടിൽ എത്തിയത്. നേരെ ഉള്ളിലേക്ക് കയറി, മനു എന്റെ വലതുവശത്തും നേഹ എന്റെ ഇടതുവശത്തുമായിരുന്നു. ഞങ്ങൾ വാതിൽ കടക്കുന്ന സമയത്ത്,
ആദ്യം പിന്നിലായിരുന്ന മനു അല്പം തിരക്ക് കൂട്ടി എന്റെ വലതുവശത്ത് കൂടെ തന്നെ ഇടിച്ച് മുന്നോട്ട് കയറാൻ നോക്കി. ഞാനപ്പോൾ ഒരു അപരിചിതനെ എന്നപോലെ അവന് കയറാൻ വഴി മാറി കൊടുത്തു. ആ ഒരു ഗ്യാപ്പിൽ താഴ്ത്തിയിട്ടിരുന്ന എന്റെ വലത്തെ കൈയുടെ ഉള്ളിലേക്ക് മനു എന്തോ വെച്ച് തന്നിരുന്നു. മോള് കാണാതെ ഞാൻ മെല്ലെ അതെന്താന്ന് നോക്കി..
അതൊരു പഴയ കീബോർഡ് ഫോൺ ആയിരുന്നു ചെറുത്.. അവനത് എന്തിനാണ് എന്റെ കയ്യിൽ തന്നത് എന്ന് എനിക്ക് മനസ്സിലായില്ല. ഉള്ളിൽ കയറിയ മനു എങ്ങോട്ടോ പോയി. അവൾക്ക് ഡ്രസ്സ് എടുക്കാൻ ആണ് ഞങ്ങൾ വന്നത്. അത് രണ്ടാം നിലയിൽ ആയിരുന്നു, ഞങ്ങൾ
💬 Comments
View all comments