0%

Chapter Title : ♥️അവിരാമം♥️ 2 [കർണ്ണൻ]

Author : Kambikathakal Read All Parts 1.1K

ഹിരൻ അമ്മയുടെ മാറോടു ചേർന്നു കെട്ടിപിടിച്ചു കിടന്നു

ഞാൻ ഉറങ്ങാൻ പോകുവാ..5മണിക്ക് വിളിക്കാണോട്ടോ......

കൈ എത്തിച്ചു ഫോൺ എടുത്തു ഫോണിൽ അലാറം സെറ്റ് ചെയ്തു അമ്മയും ഹിരണിനോട് ചേർന്നു കിടന്നു ഉറങ്ങി.

5 മണിക്ക് ഉറക്കം ഉണർന്നു ഹിരൺ കുളിയ്ക്കാനായി കയറി. അമ്മ കുളിയെല്ലാം കഴിഞ്ഞു അടുക്കളയിലേയ്ക്കും.

കുളിയും മറ്റുമെല്ലാം കഴിഞ്ഞു റൂമിൽ വന്നപ്പോൾ ബെഡിൽ തനിക്കു ഇടാനുള്ള ഡ്രസ്സ്‌ എല്ലാം അയൺ ചെയ്തു വച്ചിരിക്കുന്നു.

ഇളം നീല നിറത്തിലുള്ള ഫുൾ സ്ലീവ് പ്ലെയിൻ ഷർട്ട്‌ ബ്ലാക് ജീൻസ് എല്ലാം സെറ്റ്.

ചെറു പുഞ്ചിരിയോടെ ഹിരൺ ഡ്രസ്സ്‌ എല്ലാം ധരിച്ചു റെഡിയായി താഴേക്കു ചെന്നു.

സമയം 5.30 ആവുന്നു.6മണിക്ക് ഇറങ്ങണം. അത് കൊണ്ട് അവൻ നേരെ ഡൈയിനിങ് റൂമിലെ ടേബിളിൽ ചായയ്ക്കായി കാത്തിരുന്നു.2 മിനിട്ട് കഴിഞ്ഞതും ഒരു പ്ലേറ്റിൽ ആവി പറക്കുന്ന ദോശയും മറ്റൊരു പത്രത്തിൽ ചട്ണിയുമായി റിൻസി അങ്ങോട്ടേക്ക് വന്നു.

ഓ തൊലഞ്ഞു.. ഇന്നത്തെ കണിയും നീ തന്നെ. നിനക്ക് വീട്ടിലെങ്ങാനും കിടന്നു ഉറങ്ങിക്കൂടെ പെണ്ണെ. എല്ലാ ദിവസവും എന്നെ വന്നു കണ്ടോളാം എന്ന് വല്ല നേർച്ചയും ഉണ്ടോ നിനക്ക്.....

അയ്യാ.. കാണാൻ പറ്റിയ ഒരു മുതല്.ഇന്നലെ കിടക്കാൻ നേരത്തു അമ്മച്ചിയ പറഞ്ഞത് ഇന്ന് നിനക്ക് എവിടെയോ പോണം എന്ന്. സാറിനു പിന്നെ നല്ല കോലത്തിൽ പോകുന്ന ശീലം ഒന്നുവില്ലല്ലോ.....

ഹിരൺ റിൻസിയുടെ മുഖത്തേയ്ക്ക് തന്നെ നോക്കി ഇരുന്നു.

ഹിരണിനു വിളമ്പിക്കൊണ്ട് അവൾ തുടർന്നു.

അത് കൊണ്ട ഇന്നലെ രാത്രി തന്നെ വന്നു ഡ്രസ്സ്‌ എടുത്തു കൊണ്ട് പോയി അയൺ ചെയ്തു രാവിലെ അലാറവും വച്ചു

💬 Comments

View all comments