Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
അവൾ വീണ്ടും വിളിച്ചു.
ഹിരൺ ... ഞാൻ... ഞാൻ ഒരു..
പറയാൻ വാക്കുകൾ കിട്ടാത്തത് പോലെ അനീറ്റ ഒന്ന് വിയർത്തു. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു വിട്ടു അവൾ ഹിരണിന്റെ കണ്ണിൽ നോക്കി കൊണ്ട് ചോദിച്ചു.
ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ നീ സമ്മതിക്കുമോ.....
എന്തെ എന്നർത്ഥത്തിൽ ഹിരൺ പുരികം ഉയർത്തി
ഞാൻ.. ഞാൻ നിന്നെ ഒന്ന് ഉമ്മ വച്ചോട്ടെ.. പ്ലീസ് ഒരേ ഒരു തവണ....
അനീറ്റയുടെ ചോദ്യത്തിൽ ഹിരണിനു മറുപടി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവളുടെ ചോദ്യത്തിൽ ആ മുഖത്തു വിരിഞ്ഞത് നാണമോ പ്രണയമോ യാചനയോ അതും അവനു മനസിലായില്ല.
മൗനം സമ്മതം എന്ന് അറിയിച്ചു കൊണ്ട് ഹിരൺ അതെ ഇരിപ്പു തുടർന്നു അനീറ്റയുടെ മുന്നിൽ തല കുനിച്ചു കൊണ്ട്
വിറയ്ക്കുന്ന ഇരു കൈകൾ കൊണ്ട് ഹിരണിന്റെ മുഖം അവൾ വാരി പിടിച്ച് അവന്റെ കണ്ണിലേക്കു തന്നെ നോക്കി നിന്നു.
ഹിരണിന്റെ മുഖത്തിനായിരുന്നോ അതോ അനീറ്റയുടെ കൈകൾക്കായിരുന്നോ ചൂട് കൂടുതൽ എന്ന് ഇരുവർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല.
മിടിക്കുന്ന ഹൃദയ തളത്തിനൊപ്പം ഇരുവരുടെയും ശ്വാസഗതി ഉയർന്നു.
തലയിൽ നിന്നും കിനിഞ്ഞിറങ്ങിയ വിയർപ്പു തുള്ളി ചെവിക്കുടയുടെ മുന്നിലൂടെ അരിച്ചിറങ്ങി അനീറ്റയുടെ തോളിൽ വീണലിഞ്ഞു.
വിറയ്ക്കുന്ന ചുണ്ടുമായി അവൾ ഹിരണിന്റെ നെറ്റിയിലേക്ക് മുഖം അടുപ്പിച്ചു
വളരെ നേർത്ത ഒരു ചുംബനം അനീറ്റയുടെ പനിനീർ ചുണ്ടുകൾ ഹിരണിന്റെ നെറ്റി തടത്തിൽ വിശ്രമിച്ചപ്പോൾ അവൻ മിഴികൾ പൂട്ടി നിന്നു.
ഹിരണിന്റെ നെറ്റിയിൽ മുത്തി ഉണർന്ന അനീറ്റ അവന്റെ മുഖത്തേയ്ക്ക് കൊതിയോടെ നോക്കി നിന്നു. മിഴിനീർ മുത്തുകൾ പൊഴിഞ്ഞു നനഞ്ഞിരുന്ന അവന്റെ ഇരു കൺപോളകളിലും
💬 Comments
View all comments