Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
മനസ്സിൽ നിന്നു എങ്ങനെയൊക്കെ നിന്നെ പറിച്ചു മാറ്റാൻ നോക്കിയിട്ടും എനിക്ക് പറ്റുന്നില്ലെടാ. ഇവിടെ നിന്ന നിന്നെ നേടിയെടുക്കാൻ ഞാൻ എന്തും ചെയ്തു പോകും.
പൊട്ടിക്കരഞ്ഞു കൊണ്ട് അനീറ്റ ഹിരണിനെ വട്ടം പിടിച്ച് അവന്റെ തോളിലേക്ക് ചാഞ്ഞു.
കരഞ്ഞു തളർന്ന അനീറ്റ ഏറെ സമയങ്ങൾക്കു ശേഷം ഹിരണിന്റെ തോളിൽ നിന്നും തല ഉയർത്തി അവന്റെ മുഖത്തേയ്ക്ക് നോക്കി
റിൻസിയോട് അങ്ങനെ ഒരു ഇഷ്ടം മനസ്സിൽ ഇല്ലായിരുന്നെങ്കിൽ നിന്റെ സ്നേഹം ഞാൻ ഒരിക്കലും വേണ്ട എന്ന് വയ്കില്ലായിരുന്നു. എന്റെ നിസ്സഹായതയാണ് നീ എന്നെ ശപിക്കരുത്......
എനിക്ക് മനസിലാവും ഹിരൺ. മനസ്സിൽ ഒരാളെ ഭ്രാന്തമായി സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാളെ മറ്റാരേക്കാളും എനിക്ക് മനസിലാവും......
അനീറ്റ നിനക്ക് എന്നേക്കാൾ നല്ലൊരു...
ഹിരൺ പ്ലീസ് വേറെ എന്തും നീ എന്നോട് ആവശ്യപ്പെട്ടോളൂ പക്ഷെ നിന്നെ മറക്കാൻ മാത്രം എന്നോട് പറയരുത് എനിക്ക് അതിനു കഴിയില്ല.
ഇരുവരും കുറച്ചു സമയത്തേയ്ക്ക് ഒന്നുസംസാരിച്ചില്ല
ഹിരൺ .......
ചിന്തയിൽ മുഴുകിയിരുന്ന ഹിരണിനെ ഉണർത്തിയത് അവളുടെ വിളി ആയിരുന്നു.
വിളികേട്ട് തല ഉയർത്തി നോക്കിയ ഹിരൺ അത്ഭുതപെട്ടു പോയി. തനിക്കു മുന്നിൽ നിൽക്കുകയാണ് അനീറ്റ. അത്ഭുതം എന്തെന്നാൽ ഇത്രയും സമയം കണ്ട മുഖം അല്ല ഇപ്പോൾ അവൾക്കു. ആ മുഖത്തു ഒട്ടും സങ്കടം ഇല്ല. കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇപ്പോൾ ഇല്ല പകരം വല്ലാത്ത ഒരു തിളക്കം ആ കണ്ണുകളിൽ പ്രതിഭലിക്കുന്നു.പാൽ പല്ലുകൾ കാട്ടിയുള്ള അവളുടെ മനോഹരമായ ചിരിക്കൊപ്പം ചുവന്നു തുടുത്ത കവിളുകളിൽ വിരിഞ്ഞ നുണക്കുഴി അനീറ്റയുടെ മുഖത്തിന്റെ കാന്തി കൂട്ടി
തന്റെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കിയിരുന്ന ഹിരണിനെ
💬 Comments
View all comments