0%

Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

സമ്മതിക്കുന്നുവില്ല. അതെന്താണ് ഹിരൺ എന്താണെങ്കിലും നീ പറയു. എന്റെ മനസമാധാനത്തിന് വേണ്ടിയെങ്കിലും പ്ലീസ്.....

എനിക്ക് അറിയില്ല അനീറ്റ നീ എനിക്ക് ആരാണ് എന്ന്.. ആരോ ആണെന്ന് എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും. പക്ഷെ നീ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ നിന്നെ തിരിച്ചു സ്നേഹിച്ചിരുന്നെങ്കിൽ അത് ഞാൻ എന്റെ മനസാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോകുമായിരുന്നു.മനസ്സിൽ മറ്റൊരാളെ വെച്ചുകൊണ്ട് തന്നെ പറ്റിക്കാൻ എനിക്ക് മനസ്സ് വരുന്നില്ലെടോ......

റിൻസി......

അനീറ്റയുടെ വായിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പേര് കേട്ട ഹിരൺ ഒന്ന് നടുങ്ങി.

ദയനീയ ഭാവത്തോടെ അനീറ്റയുടെ മുഖത്തേയ്ക്ക് നോക്കിയ ഹിരണിന്റെയും അനീറ്റയുടെയും മിഴികൾ ഒരു പോലെ നിറഞ്ഞൊഴുകി.

എപ്പോളോ മനസ്സിൽ കയറി പോയതാണ് അവൾ. അവളുടെ സ്ഥാനത്തു എനിക്ക് മറ്റാരെയും കാണാൻ കഴിയുന്നില്ല. അവളോട്‌ എനിക്ക് അത് ഒരിക്കലും പറയാനും കഴിയില്ല... അല്ലാതെ എനിക്ക് നിന്നെ ഇഷ്ടം അല്ലാഞ്ഞിട്ടല്ല. ഇഷ്ടം ആണ് ഒത്തിരി. പക്ഷെ.. വേണ്ട നിന്റെ നല്ലതിന് വേണ്ടിയാണു ഞാൻ ഒഴിഞ്ഞു മാറിയത്. മനസ്സിൽ റിൻസിയെ വച്ചു കൊണ്ട് ഞാൻ എങ്ങനെ ഒക്കെ നിന്നെ സ്നേഹിക്കാൻ ശ്രമിച്ചാലും അത് ചതിയാണ്.....

അപ്പൊ എന്റെ മനസിനെ ഞാൻ ഇനി എങ്ങനെ പറഞ്ഞു മനസിലാക്കണം അത് കൂടി നീ എനിക്ക് ഒന്ന് പറഞ്ഞു താ ഹിരാൻ....

ഏറെ നേരത്തെ മൗനത്തിനു ശേഷം അനീറ്റ തുടർന്നു

ഞാൻ പോകുവാ അടുത്ത മാസം ജർമ്മനിക്ക്.....

എന്തെ പെട്ടെന്ന്.....

പോണം... ഇവിടെ നിന്ന ശെരിയാവില്ല...എനിക്ക് ഭ്രാന്തായി പോകും.....

അനീറ്റ......

ഞാനും ഒരു പെണ്ണാണ് ഹിരൺ . മോഹങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഒക്കെയുള്ള വെറും പെണ്ണ്..

💬 Comments

View all comments