Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
അങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടി ഇല്ല........
പിന്നെ...പിന്നെ എന്താണ് കാരണം എനിക്ക് അത് അറിയണം ഇഷ്ടം...ആണെന്ന് ഞാൻ ഒരിക്കൽ പോലും നിന്നോട് പറഞ്ഞിട്ടില്ല. പക്ഷെ പറയാതെ തന്നെ എന്റെ ഉള്ളു എന്താണ് എന്ന് നീ മനസിലാക്കിയവനല്ലേ. ഇഷ്ടം ഇല്ലായിരുന്നെങ്കിൽ അല്ലെ എന്നെ അങ്ങനെ കാണാൻ കഴിയില്ലായിരുന്നെങ്കിൽ ആദ്യമേ തന്നെ നിനക്ക് എന്നെ തിരുത്താമായിരുന്നില്ലേ.....
പറ ഹിരൺ എനിക്ക് നീ ഒരു ഉത്തരം താ ഒരു സുഹൃത്തായി പോലും എന്നെ കാണാൻ പറ്റാത്ത എന്ത് കാരണം ആണ് ഉണ്ടായിരുന്നത്.......
എനിക്ക് അറിയില്ല അനീറ്റ. നിനക്ക് തരാൻ എന്റെ പക്കൽ ഒരു ഉത്തരവും ഇല്ല... ഞാൻ നിന്നോട് ചെയ്തത് എല്ലാം തെറ്റായിരുന്നു എന്ന് എനിക്ക് അറിയാം. അറിഞ്ഞു കൊണ്ട് തന്നെയാണ് ഞാൻ അകന്നതും നിന്നെ അകറ്റി നിർത്തിയതും. പക്ഷെ അത് എല്ലാം നിന്റെ നന്മയ്ക്ക് വേണ്ടി ആയിരുന്നു
ചാടി എണീറ്റ അനീറ്റ ഹിരണിന്റെ കോളറിൽ രണ്ടു കയ്യും കൊണ്ട് കുത്തി പിടിച്ച് അവനെ ഉലച്ചു കൊണ്ട് നിലവിളിച്ചു.
ഇന്നീ ലോകത്തു അനീറ്റ മറ്റാരേക്കാളും സ്നേഹിക്കുന്നതും സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നതും നിന്നെ മാത്രമാണ്. ആ എന്നെ നീ വേണ്ട എന്ന് വയ്ക്കുന്നത് എന്റെ എന്ത് നന്മയ്ക്ക് വേണ്ടിയാണു.നിന്നെ നഷ്ടപെടുന്നതിന്റെ അത്രയും വേദന എനിക്ക് മറ്റൊന്നുമില്ല ഹിരൺ....ഐ ലവ് യു...റിയലി ഐ ലവ് യു....
അനീറ്റ പറഞ്ഞു തീർത്തതും ഹിരണിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീർ അവൾ തുടച്ചുനീക്കി.
നിന്റെ കണ്ണിൽ നിന്നു ഒഴുകിയിറങ്ങിയ ഈ കണ്ണ് നീര് എന്നോടു പറയുന്നുണ്ട് നിനക്കും എന്നെ ഇഷ്ടം ആണെന്ന്. പക്ഷെ അത് ഉൾകൊള്ളാൻ നിന്റെ മനസ്
💬 Comments
View all comments