0%

Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

എന്നോട് പ്രണയം ആണെന്ന് പറഞ്ഞപ്പോ.....

അതെന്താ എനിക്ക് ആരെയും പ്രണയിക്കാൻ പാടില്ല എന്നുണ്ടോ അതോ പ്രണയിക്കുന്ന ആളിന്റെ സമ്മതം ഉണ്ടെങ്കിലേ ഇഷ്ടപ്പെടാൻ പാടുള്ളു എന്നുണ്ടോ.... നിന്നോട് എന്നെ തിരിച്ചു പ്രണയിക്കാൻ ഞാൻ ആവശ്യപ്പെട്ടോ ഇല്ലല്ലോ.. പ്രണയിക്കാൻ തോന്നിയ ഒരു സാധനം......

അനീറ്റയുടെ പതം പറച്ചിലിന്റെ ശൈലി കേട്ടു ആ അവസ്ഥയിലും ഹിരണിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു. അധികം ആയുസ്സില്ലാത്ത ഒരു ചിരി.

ഹിരണിന്റെ ചിരി കണ്ടു അനീറ്റയുടെ മുഖം ദേഷ്യത്തിൽ ചുവന്നു തുടുത്തു. കരഞ്ഞു കൊണ്ട് തന്നെ അവൾ തുടർന്നു

ഇത്രയും നാള് ഒരു സുഹൃത്തായി പോലും നീ എന്നെ കണ്ടിട്ടില്ല. ഞാൻ ഉള്ള ഇടത്തേയ്ക്ക് നീ വന്നിട്ടില്ല. നിങ്ങൾ ഇരിക്കുന്നിടത്തേയ്ക്ക് ഞാൻ വരുന്നത് കണ്ടാൽ നീ എഴുനേറ്റു പോകുവായിരുന്നു.എന്തിനു ഞാൻ ഉള്ളത് കൊണ്ട് കോളേജ് ടൂറിനോ ഒരു ഫങ്ക്ഷനോ പോലും നീ വന്നിട്ടില്ല.......

എടോ... അത്. എനിക്ക്....എനിക്ക് തന്നോട് വെറുപ്പൊന്നും ഉണ്ടായിട്ടല്ല. തന്നെ അങ്ങനെ കാണാൻ കഴിയുന്നില്ല. തന്നെ കാണുമ്പോ അല്ലെ താൻ അടുത്തേക്ക് വരുമ്പോ ഞാൻ പോലും അറിയാതെ അകന്നു പോകുന്നതാണ്.......

നീ എന്നിൽ നിന്നും അകലാൻ ശ്രെമിക്കുമ്പോ അതിന്റെ നൂറിരട്ടി എന്റെ മനസിന്റെ ആഴങ്ങളിലേക്കാണ് ഹിരൺ നീ ഇറങ്ങുന്നത്......

അനീറ്റ പ്ലീസ് നമുക്ക് ഈ സംസാരം നിർത്താം. ഇത് കൊണ്ടൊക്കെ തന്നെയാണ് ഞാൻ തന്നിൽ നിന്നും അകന്നു നടന്നത്......

അത് എന്തിന്റെ പേരിൽ ആയിരുന്നു ഹിരൺ ഞാൻ അത്രയ്ക്ക് മോശപ്പെട്ട ഒരു പെണ്ണാണോ. വഴി തെറ്റി നടക്കുന്നവളാണോ അത്രയും എന്നെ അവഗണിക്കാൻ വേണ്ടി........

ഛെ... താൻ ആവശ്യം ഇല്ലാത്തതൊന്നും പറയല്ലേ ഞാൻ

💬 Comments

View all comments