Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
കിട്ടിയ കുട്ടിയുടെ വെപ്രാളമായിരുന്നു അനീറ്റയുടേത് എന്നും നിർമലമായ അനീറ്റയുടെ പ്രണയത്തെ ഉൾകൊള്ളാൻ കഴിയാത്ത നിസ്സഹായത ആയിരുന്നു ഹിരണിന്റെ അവസ്ഥ എന്നും ആരും അറിഞ്ഞില്ല.
ഹിരണിന്റെ മുഖത്തിന്റെ ഓരോ അണുവിലും ചുംബനങ്ങൾ ചൊരിഞ്ഞ അനീറ്റ മുഖം പിൻവലിച്ചു അവനെ കൊതിയോടെ നോക്കി നിന്നു. ഹിരണിന്റെ ഇരു കവിളിലും കൈത്തലം ചേർത്ത് വച്ചു തള്ള വിരലുകൾ കൊണ്ട് അവന്റെ കീഴ് ചുണ്ട് അല്പം താഴേക്കു വലിച്ചു പിടിച്ച്. അല്പം തുറന്നിരുന്ന അവന്റെ ചുണ്ടുകളിലേക്ക് കത്തി ഉണർന്ന കമപരവേശത്തോടെ അവൾ ചുണ്ട് അടുപ്പിച്ചു. കൊതിയോടെ അവൾ അവന്റെ കീഴ്ച്ചുണ്ടു അപ്പാടെ വിഴുങ്ങി.
കണ്ണിന് മുന്നിൽ അരങ്ങേറിയ ദൃശ്യ വിസ്മയം കണ്ടു വിവേകും മനുവും തോംസനും കണ്ണ് മിഴിച്ചപ്പോൾ പെൺ കിടാങ്ങൾ എല്ലാവരും നാണത്താൽ മുഖം പൊത്തി നിന്നു.
തന്റെ മുഖത്തേറ്റ അനീറ്റയുടെ ചുടു നിശ്വാസത്തിലും ചുണ്ടിൽ അറിഞ്ഞ മാംസളതയിലും ഹിരൺ ഞെട്ടി തരിച്ചു കൊണ്ട് കണ്ണുകൾ തുറന്നു.
അപ്പോളേയ്ക്കും അനീറ്റ അവന്റെ ചുണ്ടുകളെ വിട്ടു വിതുമ്പി കരഞ്ഞു കൊണ്ട് അവന്റെ മുഖത്തു നിന്നും കൈകൾ താഴേക്കു അയച്ചു അവന്റെ മുന്നിൽ മുട്ട് കുത്തി ഇരു കൈകളാലും മുഖം പൊത്തി അവന്റെ മടിയിലേക്ക് വീണു.
മുള ചീന്തും പോലെ അവന്റെ മടിയിൽ കിടന്നു അലറി കരഞ്ഞ അനീറ്റയെ സമാധാനിപ്പിക്കാൻ കഴിയാതെ ഹിരൺ ശില കണക്കെ ഇരുന്നു പോയി.
അനീറ്റയുടെ അലറി കരച്ചിലും ഒരു രീതിയിലും പ്രതികരിക്കാതെ കല്ല് പോലെ ഇരിക്കുന്ന ഹിരണിന്റെ ചെയ്തികളും കണ്ട എല്ലാവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. തങ്ങൾ കരുതുന്നത് പോലെ ഒന്നും അല്ല കാര്യങ്ങൾ എന്ന്
💬 Comments
View all comments