Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
മനസ്സിലാവാൻ അധികം സമയം വേണ്ടി വന്നില്ല.
ഏറെ നേരത്തെ കരച്ചിലിനൊടുവിൽ അനീറ്റ അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു വീണ്ടും അവന്റെ മുഖം കൈകളിൽ കോരിയെടുത്ത് കണ്ണിൽ നോക്കി പറഞ്ഞു.
ഞാൻ എന്റെ ജീവിതത്തിൽ ഇത്രയേറെ സന്തോഷിച്ച മറ്റൊരു ദിവസം ഉണ്ടായിട്ടില്ല ഹിരൺ... ഇന്ന് നീ എന്നോട് സംസാരിച്ചു. അംഗീകരിക്കാൻ കഴിയില്ല എന്നറിഞ്ഞിട്ടും നിനക്ക് എന്നോടുള്ള സ്നേഹം നീ തുറന്നു സമ്മതിച്ചു. മതി... ഈ ജന്മം മുഴുവൻ നിനക്ക് വേണ്ടി ജീവിക്കാൻ നിനക്ക് വേണ്ടി കാത്തിരിക്കാൻ ഇപ്പൊ നീ എനിക്ക് തന്ന ഈ നിമിഷങ്ങൾ മാത്രം മതി. കാത്തിരുന്നോളാം ഒരിക്കലും കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെ ഹിരണിന്റെ പെണ്ണായി ഈ ജന്മം മുഴുവൻ കാത്തിരുന്നോളാം.....
അനീ...
പറയാൻ വന്നതിനു സമ്മതിക്കാതെ അവൾ അവന്റെ വായ കൈകൊണ്ടു അടച്ചു പിടിച്ചു.
വേണ്ട നീ ഇനി ഒന്നും പറയണ്ട... നീ പറയാൻ പോകുന്നത് എന്ത് തന്നെയായാലും ചിലപ്പോ എനിക്ക് അത് താങ്ങാൻ കഴിഞ്ഞില്ല എന്ന് വരും....
ഹിരണിന്റെ മിഴികൾ വീണ്ടും നിറഞ്ഞൊഴുകി. ഒട്ടും തന്നെ കുറവില്ലാതെ അനീറ്റയുടെയും.
കൈകളിൽ അവന്റെ മുഖം വാരിയെടുത്തു അവൾ നെറ്റിയിൽ അമർത്തി ചുംബിച്ചു കൊണ്ട് വിതുമ്പി.
അവളുടെ കൈകളിൽ കൈകൾ ചേർത്ത് കൊണ്ട് ഹിരൺ കണ്ണടച്ച് മനസുകൊണ്ട് തന്നെ ആ ചുംബനം ഏറ്റു വാങ്ങി.
ഈ വരുന്ന സൺഡേ എന്റെ ബർത്ത് ഡേ ആണ്... പപ്പയോടും മമ്മിയോടും ഞാൻ പറഞ്ഞു നിന്റെ കൂടെ ആയിരിക്കും ഈ ബർത്ത് ഡേ ഞാൻ ആഘോഴിക്കുന്നത് എന്ന്. വരണം ഞാൻ കാത്തിരിക്കും. ഒരു പക്ഷെ അതാവും നമ്മൾ തമ്മിലുള്ള അവസാന കൂടി
💬 Comments
View all comments