Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
ഉണ്ടല്ലോ. ഇവിടെ വേണ്ട. അല്പം കൂടി പോകാം.മനസ്സിൽ അങ്ങനെ കരുതി എങ്കിലും നിർത്തിയ വണ്ടിയിൽ നിന്ന് ഇറങ്ങി ഓടുക മാത്രേ അവനു രക്ഷ ഉണ്ടായിരുന്നുള്ളു.
മൂത്രം തുമ്പത്തു പൊട്ടൻ എത്തി നിന്നാൽ പിന്നെ വേറെ എന്ത് ചെയ്യാൻ.
പാന്റിന്റെ കൊളുത്തും സിബും ഒക്കെ ഒരു വിധം ഊരി ഹിരൺ ആ വീടിന്റെ മതില് കഴിഞ്ഞു ഉള്ളിലേക്ക് ഇറങ്ങി നിന്ന് ഡാം അങ്ങ് തുറന്നു വിട്ടു.
ആഹ്ഹ്ഹ് വൂ ആശ്വാസം......
സ്വയം പറഞ്ഞു ആശ്വസിച്ചു ചെറുക്കനെ എടുത്തു അകത്തിട്ട് പാന്റും സിബും ഇട്ടതും ഒരു പെണ്ണിന്റെ അലർച്ച കേട്ടതും ഒരുമിച്ചായിരുന്നു.
ആആആആ........
ആദ്യം ഒന്ന് ഭയന്ന് പോയെങ്കിലും ശബ്ദം കേട്ടത് മുന്നെ കണ്ട വീട്ടിൽ നിന്നുമാണെന്ന് മനസിലാക്കിയ അവൻ അങ്ങോട്ടേക്ക് ഒന്ന് തല ഉയർത്തി നോക്കാനാഞ്ഞതും ദേ വരുന്നു അടുത്ത പണി.
അടി വയറ്റിൽ ഒരു ഉരുണ്ടു കയറ്റം പോലെ ഒട്ടും സമയം വേണ്ടി വന്നില്ല. വയറു മൊത്തത്തിൽ ഒന്ന് ഉൾവലിഞ്ഞതും അവന്റെ വായ തന്നെ തുറന്നു. ഒരു നെടു നീളൻ വാള്. ഒന്നിൽ നിന്നില്ല ഒരേ പോലെ ഉള്ള മൂന്നെണ്ണം. കുടല് തള്ളി പുറത്തു പോയോ എന്ന് പോലും അവനു തോന്നി പോയി.
പിന്നിലൂടെ ആരോ ഓടി പോകുന്ന പോലെ തോന്നി എങ്കിലും തിരിഞ്ഞു നോക്കാനുള്ള സമയം കിട്ടിയില്ല മുന്നെ വന്ന മൂന്ന് വാളിന് കൂട്ടായി ഒരു ചെറിയ പരിച കൂടി വച്ചു.
അതോടെ അവൻ ചുമച്ചു പോയി.
എല്ലാം കൂടി ചുമച്ചു തുപ്പി തിരിഞ്ഞതും
വീട്ടിൽ കയറി പെണ്ണുങ്ങളെ പിടിക്കുന്നോടാ എന്ന് ചോദിച്ചു ചെവിക്കല്ല് തീർത്തു
💬 Comments
View all comments