0%

Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

പോണം ഇപ്പൊ തന്നെ.. റിൻസിയെ കാണണം അവളോട്‌ എല്ലാം പറയണം.. മനസിലുള്ളത് മുഴുവനും അവളറിയണം....

ഹിരൺ ആരോടെന്നില്ലാതെ പറഞ്ഞു.

പോക്കറ്റിൽ കിടന്നിരുന്ന ഫോൺ എടുത്തു അവൻ നോക്കി.

റിൻസിയും അമ്മയുവോക്കെ വിളിച്ചിട്ടുണ്ട്. റിൻസിയുടെ കുറെ വോയിസ്‌ മെസ്സേജും. ഇടയ്ക്ക് വിളിക്കണം എന്ന് പറഞ്ഞത് താനാണ്. പക്ഷെ ഇന്ന് നടന്ന സംഭവങ്ങളിൽ മനസ്സ് കൈവിട്ടു പോയിരിക്കുന്നു.അവൾ വിളിച്ചതോ മെസ്സേജ് അയച്ചതോ ഒന്നും അറിഞ്ഞില്ല. വേണ്ട ഇനി അവളെ നേരിൽ കണ്ടു സംസാരിക്കാം അത് മതി.

ഹിരൺ ഫോണിൽ ബാംഗ്ലൂർ ബസിന്റെ ടൈം ഷെഡ്യൂൾ നോക്കി 12.45 നു കോട്ടയത്ത്‌ നിന്നും ഒരു കല്ലട ഉണ്ട്. ഇപ്പൊ സമയം 11.10 ഒന്നര മണിക്കൂറിൽ കൂടുതൽ ഓട്ടം ഉണ്ട് കോട്ടയത്തിനു. പക്ഷെ രാത്രി ആയതിനാൽ അധികം തിരക്കുണ്ടാവില്ല. ഇപ്പൊ പോയാൽ ആ ബസ് കിട്ടും സീറ്റ്‌ ഒഴിവുണ്ട്. ഇരട്ടി പൈസ കൊടുത്തായാലും പോയേ പറ്റു.

കൂടുതൽ ആലോചിച്ചു സമയം കളയാതെ ശരീരത്തിന്റെ അവശതയെ മനസുകൊണ്ട് കീഴടക്കി ഹിരൺ ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു.

തോംസനോട് പറയണോ എന്ന് ചിന്തിച്ചത് അത് പോലെ തന്നെ വേണ്ട എന്ന് വച്ചു. അവരെ ഉണർത്തി കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനുള്ള സമയം ഒട്ടു ഇല്ല താനും.

ഗൂഗിൽ മാപ് ഇട്ട് ഹിരൺ കൈ കൊടുത്തു.

വന്നതിലും വേഗതയിൽ അവൻ തിരിച്ചു പാഞ്ഞു. ഒരേ ഒരു ലക്ഷ്യം മാത്രം റിൻസി.

കിടങ്ങറ ഒക്കെ കഴിഞ്ഞതും മൂത്രം ഒഴിക്കാതെ രക്ഷ ഇല്ല എന്ന് തോന്നിയ ഹിരൺ വണ്ടി സൈഡ് ആക്കി. കല്യാണ വീട് ആണോ മതിലിൽ ഇലുമിനേഷൻ ലൈറ്റ് ഒക്കെ

💬 Comments

View all comments