Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]
പോയി.
മനു പോയി അൽപ സമയം കഴിഞ്ഞതും ഹിരൺ ഞെട്ടിയുണർന്നു.
ചുറ്റും ഇരുട്ട് തല വെട്ടി പൊളിയുന്ന വേദനയും
തുറന്നു കിടന്നിരുന്ന വാതിലിലൂടെ അകത്തേക്ക് തെളിഞ്ഞിറങ്ങിയ നിലാവിന്റെ വെളിച്ചം കണ്ടു ഹിരൺ എഴുന്നേറ്റു പുറത്തേക്കു നടന്നു. അടിച്ചതിന്റെ കെട്ട് മാറാത്തതിനാൽ അവന്റെ ബാലൻസ് പോകുന്നുണ്ടായിരുന്നു. പുറത്തെ പൈപ്പിൽ തല മൊത്തമായി അവൻ നനച്ചു എടുത്തു.
തണുത്ത വെള്ളം തലയിലൂടെ ഏറെ നേരം വീണിറങ്ങിയതിൽ അവനു തെല്ലു ആശ്വാസം തോന്നി
ഇട്ടിരുന്ന ഷർട്ട് ഊരി തല ഒന്ന് തൂവർത്തി ആടി ആടി അവൻ വീണ്ടും മാവിൻ ചുവട്ടിൽ ചെന്നിരുന്നു.
കഴിഞ്ഞു പോയ നിമിഷങ്ങൾ എല്ലാം വീണ്ടും അവന്റെ മനസ്സിൽ മിന്നി മറഞ്ഞു.
അനീറ്റ..... റിൻസി.....
രണ്ടു പേരും അവന്റെ ചുണ്ടിൽ വിരിഞ്ഞു.
അനീറ്റയുടെ സ്നേഹം താൻ സ്വീകരിക്കാൻ തയ്യാറായാൽ അത് റിൻസിയോട് ചെയ്യുന്ന ചതി ആണ്. പക്ഷെ താൻ റിൻസിയെ സ്നേഹിക്കുന്നത് ആർക്കും അറിയുകയില്ല. റിൻസിക്കൂ പോലും.ഒരു പക്ഷെ റിൻസിക് തന്നെ ഇഷ്ടം അല്ല എങ്കിൽ.. അനീറ്റയുടെ സ്നേഹം സ്വീകരിക്കുന്നതിൽ തെറ്റില്ലല്ലോ. ഇനി റിൻസിക്കും തന്നെ ഇഷ്ടം ആണെങ്കിലോ. താൻ ആരോടും പറയാതെ മനസ്സിൽ കൊണ്ട് നടന്ന പോലെ റിൻസിയും പറയാതെ കൊണ്ട് നടക്കുകയാണെങ്കിലോ...
ചിന്തകളിൽ മുഴുകിയ ഹിരണിനിനു വീണ്ടും തല വെട്ടി പോളിയാൻ തുടങ്ങി.
മാവിൻ ചുവട്ടിലിരുന്ന കുപ്പികൾ എല്ലാം ഓരോന്നെടുത്തു അവൻ വായിലേക്ക് കമഴ്ത്തി. കുപ്പിയുടെ അടിയിൽ കിടന്നിരുന്ന ചെറിയ തുള്ളികൾ പോലും അവൻ ആർത്തിയോടെ ഇറ്റിച്ചു കുടിച്ചു. എല്ലാ കുപ്പി കമഴ്ത്തിയിട്ടും ഒരു പെഗ് പോലും തികച്ചു കിട്ടാഞ്ഞതിന്റെ അമർഷം അവൻ അലറി തീർത്തു.
💬 Comments
View all comments