0%

Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

മനുവിനെ പറഞ്ഞു വിട്ടു രണ്ടു ബോട്ടിൽ മദ്യം വരുത്തിച്ചു. കാര്യ കാരണങ്ങൾ ആരും ചോദിച്ചില്ല പറഞ്ഞുമില്ല. ബോധം മറയുന്ന വരെ ഹിറണിനെ കുടിപ്പിക്കുക. അതായിരുന്നു തോംസൻ മനസ്സിൽ കണ്ടത്.

ഹിരണിനും അതായിരുന്നു വേണ്ടിയിരുന്നത്. ഒന്ന് ഉറങ്ങണം ബോധം ഇല്ലാതെ തന്നെ ഉറങ്ങണം.

കുടിച്ചതിന്റെ ആളവോ കണക്കോ ഒന്നും അറിയില്ല മാവിൻ ചുവട്ടിലെ തറയിൽ തന്നെ അവൻ കുടിച്ചു ബോധം കേട്ടു വീണു.ഒപ്പം എന്തിനും കൂടെ നിൽക്കുന്ന ചങ്കുകളായി തോംസനും വിവേകും. അവർക്കു കാവലായി മനുവും.

ഇടയ്ക്ക് ഒന്ന് വീട്ടിലേക്കു പോയ മനു തിരികെ പോന്നപ്പോൾ ഹിരണിന്റെ ബൈക്കും കൂടെ എടുത്തു. വണ്ടി വീട്ടിൽ ഇരിക്കുന്നത് കണ്ടാൽ ചിലപ്പോ അമ്മ തിരക്കും. കണ്ടില്ല എങ്കിൽ എന്തേലും അത്യാവശ്യം ആയിട്ട് പോയി എന്ന് പറഞ്ഞു വിശ്വസിപ്പിക്കാം എന്നും അവൻ കരുതി.

മനു തിരിച്ചു വന്നപ്പോൾ സമയം 7 കഴിഞ്ഞിരുന്നു. ഉച്ച മുതൽ ഓഫ്‌ ആണ് മൂന്ന് പേരും. അത് പിന്നെ സങ്കടം വന്നാലും സന്തോഷം വന്നാലും ചങ്കു ചങ്ങായിമാർ ഒപ്പം ഉണ്ടാകും അതിനി അടിച്ചു ഓഫ്‌ ആകുന്ന കാര്യത്തിൽ ആയാലും.

മാവിൻ ചുവട്ടിൽ കിടന്ന 3 എണ്ണത്തിനെയും എഴുന്നേൽപ്പിക്കാൻ നോക്കിയിട്ട് നടക്കാതെ വന്നതോടെ ഓരോരുത്തരെ ആയി മനു വലിച്ചും താങ്ങിയും കളത്തിന് അകത്തു എത്തിച്ചു.

തോംസനെ താങ്ങി എടുത്തു കിടത്തിയ മനു വലഞ്ഞു പോയി. അത്രയ്ക്കുണ്ടായിരുന്നു അവന്റെ ഭാരം.

ഇടയ്ക്ക് പോയും വന്നും ഫോണിൽ ഗെയിം കളിച്ചും ഒക്കെ മനു സമയം തള്ളി നീക്കി. പതിനൊന്നു മണി ഒക്കെ ആയപ്പോ ബോധമില്ലാത്ത മൂന്നെണ്ണത്തിനും വേണ്ടി ഫുഡ്‌ എടുക്കാൻ മനു വീട്ടിലേക്കു

💬 Comments

View all comments