0%

Chapter Title : ♥️അവിരാമം♥️ 3 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

കേട്ടു തോസനും വിവേകും ഒരുമിച്ചു തല ഉയർത്തി നോക്കിയപ്പോൾ കാണുന്നത് ഗ്ലാസിൽ പകർന്നു വച്ച വോഡ്ക വെള്ളം പോലും ചേർക്കാതെ ഒറ്റവലിക്കു കുടിച്ചിറക്കുന്ന ഹിരണിനെയാണ്. രണ്ടു ഗ്ലാസിൽ ഉണ്ടായിരുന്നത് പോരാ എന്ന് തോന്നിയിട്ടാണോ എന്തോ. കുപ്പിയിൽ ഇരുന്നത് രണ്ടു കവിൾ അപ്പാടെ വായിലേക്ക് കാമത്തി അവൻ കുടിച്ചിറക്കി.

തൊണ്ടയിലൂടെ എരിഞ്ഞിറങ്ങിയ മദ്യത്തിന്റെ പുകച്ചിലിനും അപ്പുറം അവന്റെ മനസും നീറി പുകഞ്ഞു. തോംസന്റെ ചുണ്ടിൽ ഇരുന്ന സിഗ് എടുത്തു വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ പുറത്തേക്കു നടന്നകന്നു.

തങ്ങൾക്കു മുന്നിൽ നടന്നത് എന്താണ് എന്ന് മനസിലാകാത്ത പോലെ ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നിന്നു. പത്തു മില്ലിക്കു നൂറു മില്ലി വെള്ളം ചേർത്ത് കുടിക്കുന്നവൻ ആണ് ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ അടിച്ചത് എന്നത് ഇരുവർക്കും അത്ഭുതം ആയിരുന്നു.

സിഗരറ്റ് വലിച്ചു ഊതി വിട്ടു കൊണ്ട് ഹിരൺ ചുറ്റും നോക്കി.മുറ്റത്തിന്റെ കോണിലായി അരമതിൽ കെട്ടി നിർത്തിയിരിക്കുന്ന മാവിൻ ചുവട്ടിൽ ഇരിക്കുന്നുന്നുണ്ട് അനീറ്റ

സിഗരറ്റ് താഴെക്കിട്ട് ബൂട്ട് കൊണ്ട് ഞെരിച്ചു ഹിരൺ അങ്ങോട്ടേക്ക് നടന്നു.

ഉള്ളിൽ കത്തി ഉണരുന്ന വോഡ്കയുടെയും വലിച്ചൂതി വിട്ട സിഗരറ്റിന്റെ കിക്കിന്റെയും ബലത്തിൽ മുന്നോട്ടു പോയെങ്കിലും അവളിലേക്ക് അടുക്കും തോറും എന്തോ ഒരു വിറയൽ അവന്റെ ശരീരം ആകെ പടർന്നു കയറി.

തിരിച്ചു പോയാലോ എന്ന് ചിന്തിച്ചു ഒന്ന് നിന്നു പക്ഷെ അപ്പോളേക്കും അവൾക്കരികിൽ എത്തിയിരുന്നു.

ചുവന്ന ടോപ്പും അതെ നിറത്തിലുള്ള പാന്റും ധരിച്ചു വയലിന്റെ വിദൂരതയിലേക്ക് നോക്കിയിരുന്ന അനീറ്റ ഹിരൺ വന്നതറിഞ്ഞിട്ടും നോട്ടം മാറ്റിയില്ല.

അനുസരണയില്ലാതെ ഒഴുകിയിറങ്ങിയ കണ്ണുനീർ വീണു

💬 Comments

View all comments