Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
ചിന്തിച്ചത്. ഒരു പക്ഷെ ഞങ്ങളെക്കാൾ ഈ കാര്യം എളുപ്പത്തിൽ മനസിലാക്കാൻ നിനക്ക് കഴിയുന്നത് കൊണ്ടാണ് എല്ലാം നിന്നോടും സിബി മോനോടും പറഞ്ഞതും.....
അമ്മച്ചി പറയുന്നതെല്ലാം ശാന്തമായ മനസോടെ മറുപടി ഒന്നും പറയാതെ അവൾ കേട്ടിരുന്നു.
മോനൂട്ടന്റെ പെണ്ണായി ആര് തന്നെ വന്നാലും അവളും ഞങ്ങളുടെ മോളു തന്നെയാ. അങ്ങനെയേ ഞങ്ങൾക്ക് കാണാൻ പറ്റു. അത് റിൻസി ആയിരുന്നെങ്കിൽ കൂടുതൽ സന്തോഷം അത്രേ ഉള്ളു.പക്ഷെ ഇങ്ങനെ ഒന്നും ആരും പ്രതീക്ഷിചില്ല....
അതിനു അവൻ ഒരു തെറ്റും ചെയ്തില്ലല്ലോ.. എല്ലാവരും കൂടി ചതിച്ചതല്ലേ. അതിനു നിങ്ങളും കൂട്ട് നിന്നില്ലേ...
ആൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല. മുന്നിൽ ഇരുന്ന ഫോൺ എടുത്തു ഒരു വീഡിയോ പ്ലേ ആക്കി ബിൻസിയുടെ കയ്യിൽ കൊടുത്തു.
ഇതിപ്പോ എന്താ എന്ന ഭാവത്തിൽ നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പല ഭാവങ്ങളും വിരിഞ്ഞു. കണ്ട കാഴ്ചകൾ ഒന്നും തന്നെ വിശ്വസിക്കാനാവാതെ അവൾ അമ്മയിലേക്ക് നോട്ടമെറിഞ്ഞു.
അമ്മേ ഇത്... ഇത്.. മോനൂട്ടൻ തന്നെ ആണോ..
അവനാണോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഇച്ചു. അല്ല എന്ന് അവൻ പറഞ്ഞാൽ നമ്മൾ മാത്രേ അത് വിശ്വസിക്കൂ. അവിടെ കൂടിയ ആളുകൾ ഇത് കൂടി കാണിച്ചപ്പോൾ പിന്നെ അവര് പറയുന്നതൊക്കെ അനുസരിക്കാൻ മാത്രേ എനിക്കും ഏട്ടത്തിക്കും കഴിയുമായിരുന്നുള്ളൂ...
അമ്മച്ചി പറഞ്ഞു നിർത്തിയ കാര്യങ്ങളിൽ അവരുടെ നിസ്സഹായതയുടെ എല്ലാ ഭാവങ്ങളും തെളിഞ്ഞു നിന്നു.
അൽപ സമയം കൂടി അമ്മയുടെ അടുത്ത് ഇരുന്ന ബിൻസിയുടെ കാലുകൾ അവൾ പോലുമറിയാതെ പുറത്തേയ്ക്ക് ചലിച്ചു.
മിഴിനീർ വറ്റി തേജസ് ഒഴിഞ്ഞു വാടി തളർന്ന മുഖത്തോടെ ആൻസി ബിൻസി
💬 Comments
View all comments