Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
വരും അത് കൊണ്ട് ഈ വീട്ടിൽ കയറരുത് എന്ന്... അങ്ങനെയല്ലേ പപ്പാ അവനോടു പറഞ്ഞത്..
ഇതിലും ഭേദം എല്ലാവർക്കും കൂടി അവനെ അങ്ങ് കൊല്ലുന്നതായിരുന്നു.....
ശെരിയാണ്... ഞാൻ പറഞ്ഞു.. അപ്പോളത്തെ എന്റെ മാനസിക അവസ്ഥയിൽ ഞാൻ പറഞ്ഞു പോയി. എനിക്ക് അതിൽ കുറ്റബോധം ഉണ്ട്....
ആരെങ്കിലും പറയുന്നത് കേട്ടു തെറ്റിദ്ധരിക്കാൻ മാത്രേ ഉണ്ടായിരുന്നുള്ളു അവൻ എല്ലാവർക്കും അല്ലെ...
അങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നു കരുതി ആരെയും വിലയിരുത്തുന്ന ആളല്ല നിന്റെ പപ്പാ എന്ന് നിനക്കറിയില്ലേ....
എന്നിട്ടാണോ പപ്പാ അങ്ങനൊക്കെ പറഞ്ഞത്...ഓഹ് റിൻസിയെ അവനെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന നിങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നടക്കാതെ പോയതിന്റെ ദേഷ്യം തീർത്തതാവും അല്ലെ..
ബിൻസി... മതി നിർത്തു.. പറഞ്ഞു പറഞ്ഞു നീ എങ്ങോട്ടാ...
ദേഷ്യത്തിൽ ചാടി എഴുനേറ്റു തോമസ് ബിൻസിയ്ക്ക് നേരെ അലറി. മക്കളോട് ഒരു പരിധി വിട്ടു ഈ കാലത്തിനിടയിൽ ഒരിക്കൽ പോലും പെരുമാറാത്തതിനാൽ പിന്നെ തോമസ് അവിടെ നിന്നില്ല. ദേഷ്യവും സങ്കടവുമെല്ലാം കലർന്ന സമ്മിശ്ര മുഖ ഭാവത്തിൽ വീടിനു അകത്തേക്ക് പോയി.
പപ്പയോടു കയർത്തു സംസാരിച്ചതിന്റെ വിഷമത്തിൽ ബിൻസി വീണ്ടും ആൻസിയ്ക്കരികിൽ ഇരുന്നു കണ്ണീർ വാർത്തു.
പപ്പയുടെ അല്ല രവിയേട്ടന്റെ ആഗ്രഹം ആയിരുന്നു മക്കള് രണ്ട് പേരും ഒരുമിച്ചു ജീവിക്കണം എന്നും ഒരിക്കലും ഈ കുടുംബങ്ങൾ തമ്മിൽ പിരിയരുത് എന്നും. അത് ശെരിയാണ് എന്ന് ഞങ്ങൾക്കും തോന്നി. പക്ഷെ അതിന്റെ പേരില് റിൻസിയേയോ മോനോട്ടനെയോ ബുദ്ധിമുട്ടിച്ചില്ല ഇതുവരെ...ഇങ്ങനെ ഒരു ആഗ്രഹം ഞങ്ങൾക്ക് ഉണ്ടെന്നു പോലും പറഞ്ഞിട്ടും ഇല്ല.അവരുടെ മനസ്സറിയാൻ ശ്രെമിച്ചപ്പോളൊക്കെ ഞങ്ങൾ തെറ്റായി കാണുന്നു എന്നാണ് അവര്
💬 Comments
View all comments