0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

ആയിരുന്നു.

പടി കടന്നു കയറി ആൻസിയ്ക്ക് സമീപത്തായി ബിൻസി ഇടം പിടിച്ചു. പതിവിന് വിപരീതമായി അവളുടെ ദേഷ്യഭാവം കണ്ട ആൻസി ചോദിച്ചു.

നീ മോനൂട്ടനോട് സംസാരിച്ചോ... അവൻ എന്നാ പറഞ്ഞെ....

അമ്മയെ ഒന്ന് തുറിച്ചു നോക്കിയിട്ട് അവൾ വീണ്ടും മുഖം തിരിച്ചു.

ഇച്ചു നിന്നോടാ ഞാൻ ചോദിച്ചത് മോനൂട്ടൻ എന്താ പറഞ്ഞെന്നു...

നിങ്ങൾക്കു എന്തെ അവനോട് ചോദിക്കാൻ പാടില്ലായിരുന്നു... എല്ലാവരും കൂടി അവനെ ഒറ്റപ്പെടുത്തിയല്ലോ.. അതിനു മുന്നേ ഒരാളെങ്കിലും അവനു പറയാനുള്ളത് എന്താണെന്നു കേട്ടോ ഇല്ലല്ലോ എന്നിട്ടിപ്പോ കാര്യം അറിയാൻ നിക്കുന്നു.

ദേഷ്യത്തോടെ പറഞ്ഞു തുടങ്ങി എങ്കിലും ഒടുക്കം ബിൻസി കരഞ്ഞു പോയി...

നിങ്ങളിൽ ആരെങ്കിലും ഒരാള് അവനു പറയാനുള്ളത് ഒന്ന് കെട്ടിരുന്നെങ്കിൽ....

അത് ഇച്ചു അപ്പോളത്തെ അവസ്ഥയിൽ എല്ലാവരും കൂടി അവൻ അങ്ങനെ ചെയ്തു എന്നൊക്കെ പറഞ്ഞപ്പോ......

പറഞ്ഞപ്പോ എല്ലാവരും അതങ്ങു വിശ്വസിച്ചു. നിങ്ങള് പറയുന്നത് കേട്ടു ഞാനും എന്റെ മോനുവിനെ തെറ്റിദ്ധരിച്ചില്ലേ.. 25 വർഷം വളർത്തിയിട്ട് അവനെ മനസിലാക്കാൻ പറ്റാതെ പോയത് നമുക്കാണ്. നമ്മളാണ് തെറ്റ് ചെയ്തത് അവനല്ല....

മോളെ.....

പപ്പാ എന്നോട് മിണ്ടാൻ വരണ്ട.....

ഇടയിൽ ബിൻസിയോട് സംസാരിക്കാൻ തുനിഞ്ഞ പപ്പയെ അവൾ തടഞ്ഞു..

ഇച്ചു....പപ്പയാ അത്.. കൈ ചൂണ്ടി സംസാരിക്കാൻ മാത്രം ആയോ നീ....

പപ്പയോടു കൈ ചൂണ്ടി നിന്ന ബിൻസിയെ നോക്കി ആൻസി വിളിച്ചു കൂവി

മോനൂട്ടനും വിളിച്ചിരുന്നത് പപ്പാ എന്ന് തന്നെയാ.. നിങ്ങളെ അവൻ വിളിച്ചിരുന്നത് അമ്മ എന്ന് തന്നെയാ.. എന്നിട്ട് പപ്പാ അവനോടു പറഞ്ഞത് എന്താണെന്നു അമ്മച്ചിക്ക് അറിയുവോ..

റിൻസിയും അമ്മയും ഇവിടെ ഉള്ളതാണ് അവർക്കു ചീത്തപ്പേര്

💬 Comments

View all comments