Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
എന്തിനാണ് എന്റെ മോനൂട്ടന്റെ ജീവിതം ഇരുട്ടിലാക്കിയത് എന്ന് എനിക്കും അറിയണം...
കുറെ ഏറെ നേരം കൂടെ ഇരുവരും അവിടെ ചിലവഴിച്ചു.ബിൻസി ആലോചനയിൽ മുഴുകിയിരുന്ന അത്രയും സമയം ഹിരൺ അവളുടെ മടിയിൽ കണ്ണടച്ച് കിടന്നു. ഉറങ്ങാൻ കഴിഞ്ഞില്ല എങ്കിലും ഇച്ചേയിയുടെ മടിയിലെ ആ കിടത്തം അവനു ആശ്വാസം ആയിരുന്നു.
ഫോൺ അടിക്കുന്നത് കേട്ടു നിശബ്ദദയിൽ ഇരുവരും ഒന്ന് ഞെട്ടി. ബിൻസി ഫോണിൽ നോക്കി അലാറം ആണ് സമയം 4.30..
ചിന്തകളിൽ മുഴുകി ഇരുന്നതിനാൽ സമയം പോയത് ഒന്നും ഇരുവരും അറിഞ്ഞില്ല..
ഹിരൺ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റു ഒന്ന് മൂരി നിവർന്നു കൂടെ ബിൻസിയും. ഇരുവരും നടന്നു കാറിൽ കയറി വീട്ടിലേക്കു തിരിച്ചു. വീട്ടിലേക്കു തിരിയാതെ പപ്പയുടെ ഗേറ്റ് ലക്ഷ്യമാക്കി കാറ് നീങ്ങുന്നത് കണ്ടു ഹിരൺ ചോദിച്ചു.
എങ്ങോട്ടേയ്ക്കാ......
പപ്പയുടെ അടുത്തേക്ക് പോകാം ... ആ കുട്ടി അവിടെ ഉള്ളതല്ലേ.. ഇപ്പൊ നിന്റെ അവസ്ഥക്ക് കുറച്ചു മാറ്റം ഉണ്ട്. ഇനിയും അങ്ങോട്ട് ചെന്ന നീ വീണ്ടും പഴയ പോലെ ഓരോന്നു ആലോചിച്ചു കൂട്ടും....
വേണ്ട ഞാൻ അങ്ങോട്ടേക്ക് ഇല്ല.. അവിടെ വന്നു ഇനി അമ്മച്ചിയ്ക്കും റിൻസിയ്ക്കും ചീത്തപ്പേരു ഉണ്ടാകുന്നില്ല...
ഹിരാ......
ഹിരൺ പുറത്തേയ്ക്ക് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.
ഗേറ്റിനു മുന്നിൽ നിർത്തിയ കാറിൽ നിന്നും ഇറങ്ങി അവൾ ഡോർ വലിച്ചടച്ചു ആരോടോ ഉള്ള ദേഷ്യത്തിൽ ചവിട്ടി തുള്ളി വീട്ടിലേക്കു നടന്നു. അപ്പോളും ഹിരൺ കാറിൽ പുറത്തേയ്ക്ക് കണ്ണും നട്ടിരുന്നു
ആ സമയത്തും സിറ്റ്ഔട്ടിലെ ചാരു ബെഞ്ചിലെ തൂണിൽ ചാരി ആൻസിയും ചാരു കസേരയിൽ ഇരുന്നു പപ്പയും ഗഗനമായ ചിന്തകളിൽ
💬 Comments
View all comments