0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

അതെല്ലാം ബിൻസിയുടെ പ്രവർത്തിയിൽ ഉണ്ടായിരുന്നു

ചെറു പുഞ്ചിരിയോടെ ഹിരൺ ബിൻസി ഇരുന്ന ബെഞ്ചിൽ വന്നു ഇരുന്നു. കാലിനു മുകളിൽ കയറ്റി വച്ചിരുന്ന ബിൻസിയുടെ കാല് തള്ളി നീക്കി അവൻ വീണ്ടും അവളുടെ മടിയിലേക്ക് തല ചായിച്ചു. വയറിലേക്ക് മുഖം ചേർത്ത് കിടന്നുകൊണ്ട് അവൻ അവളുടെ വയറിനു മുകളിലുള്ള മടക്കുകളിൽ വിരലുകൾ ഓടിച്ചു അവളെ ഇക്കിളി കൂട്ടി.

ദേഷ്യഭാവത്തോടെ ദൂരേയ്ക്ക് നോക്കിയിരുന്ന ബിൻസിയുടെ മുഖത്തു പുഞ്ചിരി വിടർന്നു. എത്രയൊക്കെ ദേഷ്യം പിടിച്ചാലും വഴക്കിട്ടാലും മോനൂ ഇങ്ങനെ തന്നെ ഒരു മാറ്റവും ഇല്ല മടിയിൽ കിടന്നു വയറില് ഇക്കിളി കൂട്ടും. അവന്റെ ആ പ്രവർത്തിയിൽ എത്ര തന്നെ ദേഷ്യം ഉണ്ടായാലും വാശി ഉണ്ടായാലും അത് അലിഞ്ഞു ഇല്ലാതാവും.

മാറിന് കുറുകെ കെട്ടിവെച്ചു കൈ അയച്ചു അവൾ ഹിരണിന്റെ തലയിൽ തലോടികൊണ്ടിരുന്നു.

ഇച്ചേയി......

മ്മ്....

ഇപ്പൊ ഇച്ചേയി എന്നോട് ചോദിച്ച പോലെ അല്ലെങ്കിൽ എന്നെ കേൾക്കാനുള്ള മനസ് കാണിച്ച പോലെ ഇന്നലെ ആരെങ്കിലും ശ്രെമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നല്ലേ.....

നീ ഒരു തെറ്റും ചെയ്തില്ലല്ലോ മോനൂ... നിനക്ക് എല്ലാവരോടും പറയാമായിരുന്നില്ലേ....

പറയണം എന്നുണ്ടായിരുന്നു. പക്ഷെ അമ്മ ഞാൻ തെറ്റ് ചെയ്തു എന്ന് പറഞ്ഞപ്പോ എന്റെ നാവു അനങ്ങിയില്ല... എല്ലാവരുടെയും മുന്നിൽ അമ്മയും ആൻസി അമ്മച്ചിയും അപമാനിതർ ആവുന്നത് കണ്ടപ്പോ എനിക്ക് പിന്നെ അനുസരിക്കാനേ തോന്നിയുള്ളു....

കുനിഞ്ഞു ബിൻസി അവന്റെ തലയിൽ മുത്തി

എങ്ങനെ ഈ പ്രശ്നം ഒന്ന് പരിഹരിക്കും ഇച്ചേയി...എനിക്ക് ഈ ഒരു അവസ്ഥ താങ്ങാൻ പറ്റുന്നില്ല...

നമുക്ക് എല്ലാത്തിനും വഴി ഉണ്ടാക്കാം.. ഞാൻ എന്തായാലും ആ കുട്ടിയോട് ഒന്ന് സംസാരിക്കട്ടെ..

💬 Comments

View all comments