Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
വന്നപ്പോ.. ആകെ മാറിയിട്ടുണ്ട്.. എന്തോ കാരണം ഉണ്ട്.. എന്താണെന്നു പറ...
ഒന്നുമില്ലെന്ന് പറഞ്ഞില്ലേ...
ബിൻസി അല്പം ഉച്ചത്തിൽ അത് പറഞ്ഞു.
ഓഹ് എന്നോട് പറയാൻ പറ്റാത്തത് ആവും അല്ലെ.. എന്നാൽ പറയണ്ട.. ഞാൻ പോകുവാ..
ഡോർ തുറന്നു ഇറങ്ങാൻ ഭവിച്ച അവനെ ബിൻസി കൈയിൽ പിടിച്ചു നിർത്തു തടഞ്ഞു
ഹിരൺ ....
പേരെടുത്തു ഇച്ചേയി വിളിക്കണം എന്നുണ്ടെങ്കിൽ ഒന്നുകിൽ തന്നോട് അത്രയും ദേഷ്യം ഉണ്ടാകണം അല്ല എങ്കിൽ അത്രയും പ്രാധാന്യം ഉള്ള വിഷയം എന്തോ തന്നോട് പറയാൻ ഉണ്ട്. അല്ലാതെ ഒരിക്കൽ പോലും തന്നെ പേരെടുത്തു വിളിച്ചിട്ടില്ല.
കാര്യം എന്തെന്ന് അറിയാനുള്ള വ്യഗ്രതയും അത് അറിയാത്തതിന്റെ അംഗലാപ്പും എല്ലാം കൊണ്ട് ഹിരണിന്റെ നെഞ്ചിടിപ്പു വർദ്ധിച്ചു.
തിരികെ കാറിനുള്ളിൽ ഇരുന്നു അവൻ ബിൻസിയുടെ മുഖത്തേയ്ക്ക് കണ്ണെടുക്കാതെ നോക്കി.
ഞാൻ ചോദിക്കുന്നത് കൊണ്ട് നിനക്ക് ഒന്നും തോന്നരുത്.....
ഇച്ചേയി പേടിപ്പിക്കാതെ കാര്യം എന്നാന്നു വച്ച പറ.....
നീ എന്നോട് പറഞ്ഞതെല്ലാം സത്യം തന്നെയല്ലേ..
മനസിലായില്ല.....
കുടിച്ചു ബോധം ഇല്ലാതെ നീ ഒന്നും ഓർക്കാത്തത് ആണോ....
ഇച്ചേയി കാര്യം എന്താണെങ്കിലും അത് തെളിച്ചു പറ. അല്ലാതെ എനിക്ക് ഒന്നും മനസിലാകുന്നില്ല......
ബിൻസി അതിനു മറുപടി ഒന്നും പറഞ്ഞില്ല പകരം അവൾ കയ്യിൽ എടുത്ത ആൻസിയുടെ ഫോണിൽ ഉള്ള വീഡിയോ പ്ലേ ചെയ്തു കാറിന്റെ ഡാഷിൽ വച്ചു തല താഴ്ത്തി ഇരുന്നു.
ഫോണിന്റെ ഡിസ്പ്ലേയിൽ ആ വീഡിയോ ഓടി തുടങ്ങി.
ഇലുമിനേഷൻ ലൈറ്റ് എന്ന് തോന്നിക്കും വിധം അലങ്കാരം ചെയ്തിട്ടുള്ള ഒരു മതിലിന്റെ കുറച്ചു ഭാഗം. പിന്നെ ഒരു റോഡും. രാത്രി കാഴ്ച
💬 Comments
View all comments