Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
ആയതിനാൽ കൂടുതൽ ഒന്നും വ്യക്തമല്ല. ഏതോ ഒരു സി സി ടിവി ദൃശ്യം ആണെന്ന് മനസിലായി ഹിരണിനു.
ഒന്നോ രണ്ടോ വാഹനങ്ങൾ അത് വഴി കടന്നു പോകുന്നത് കണ്ടു. പിന്നെ കാണുന്നത് ഒരു ബൈക്ക് വന്നു പതിയെ നിർത്തുന്നത്. സ്വന്തം ബൈക്ക് തിരിച്ചറിയാൻ അവനു അധികം സമയം ഒന്നും വേണ്ടി വന്നില്ല. ഹെൽമെറ്റ് ഊരുന്നതും ഒന്ന് പരുങ്ങി നിൽക്കുന്നതും പ്രാളപെട്ടു മതില് കടന്നു ഉള്ളിലെ ഇരുട്ടിലേക്കു ഓടി പോകുന്നതും അരണ്ട വെളിച്ചത്തിൽ കാണാൻ കഴിയുന്നുണ്ട്. ഹെൽമെറ്റ് ഊരുന്ന സമയം മാത്രം മുഖം വ്യക്തമാണ്.കുറച്ചു സമയത്തേയ്ക്ക് ഒന്നും തന്നെയില്ല. പിന്നെ കാണുന്നത് മുഖം മറച്ചു ഒരാൾ ബൈക്ക് വന്നു നിർത്തിയ വഴിയിലൂടെ ഓടി പോകുന്നത്. അല്പം കഴിഞ്ഞു ആരൊക്കെയോ ഓടി വരുന്നു
പിന്നീട് കാണുന്നത് അവരെല്ലാവരും കൂടി തന്നെ പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും തല്ലുന്നതുവൊക്കെയാണ് .
അപ്പോൾ ഇതാണ് എല്ലാത്തിനും കാരണമായ എല്ലാവരും തന്നെ തെറ്റിദ്ധരിച്ചതിനുള്ള ആധാരം . സി സി ടി വി ദൃശ്യങ്ങൾ കണ്ടിട്ടുള്ള ആരും തന്നെ താൻ പറയുന്നത് ഒന്നും വിശ്വസിക്കില്ല. ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് എന്നെ തന്നെയാണെന്ന് എല്ലാവർക്കും മനസിലാകും മുഖം വ്യക്തമാണ്. മുഖം വ്യക്തമല്ലാത്തതു അതിനിടയിലൂടെ ഓടി മറയുന്ന ആളിന്റെ മാത്രം.ഇട്ടിരിക്കുന്ന ഡ്രെസ്സിന്റെ നിറം ഇരുട്ട് ആയതിനാലും ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യം ആയതിനാലും മനസിലാക്കാൻ കഴിയുന്നില്ല പക്ഷെ ഡിസൈൻ ഒരു പോലെ തന്നെ.അത് കൊണ്ട് തന്നെ മുഖം മറച്ചു വച്ചു ഓടി പോയത് താനല്ല എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അമ്മയും പപ്പയും ആൻസി
💬 Comments
View all comments