0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

അമ്മയും മറ്റുള്ളവരെ പോലെ അത് താൻ തന്നെയാണ് എന്ന് വിശ്വസിച്ചിട്ടുണ്ടാകും.

ഹിരൺ തല ഉയർത്തി ബിൻസിയെ ഒന്ന് നോക്കി അവൾ അപ്പോഴും തല താഴ്ത്തി തന്നെ ഇരിക്കുന്നു.

അവളുടെ ഭവമാറ്റത്തിന്റെ കാരണം എന്തെന്ന് അവൻ കൂടുതൽ ചികയാൻ നിന്നില്ല. തന്റെ സങ്കടങ്ങളിൽ കൂടെ നിൽക്കാനും ആശ്വസിപ്പിക്കാനും ഉണ്ടായിരുന്ന ഒരേ ഒരാൾ. ഇനി അതും ഉണ്ടാവില്ല.എല്ലാവരെയും പോലെ ഇച്ചേയിയും ഇനി തന്നെ അവിശ്വസിക്കും.

കാറിൽ നിന്നും ഇറങ്ങാൻ ശ്രെമിച്ച ഹിരണിന്റെ കയ്യിൽ ബിൻസി വീണ്ടും പിടുത്തം ഇട്ടു..

ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല...

ഇനി ഞാൻ എന്ത് പറയാൻ. ഞാൻ പറയുന്നതൊന്നും ആർക്കും വിശ്വാസം ഇല്ലല്ലോ....

വിശ്വാസം ഇല്ലെന്നു ഞാൻ പറഞ്ഞോ.....

പിന്നെ എന്താ ഇച്ചേയി ചോദിച്ചതിന്റെ അർത്ഥം...

നീ കുടിച്ചു ബോധം ഇല്ലാതെ നീ പോലും അറിയാതെ എന്തെങ്കിലും ചെയ്തതാണോ... നിനക്ക് ഓർമയില്ലാഞ്ഞിട്ടാണോ എന്നാണ് ചോദിച്ചത്....

രണ്ടും ഒന്ന് തന്നെയല്ലേ...

അല്ല രണ്ടും ഒന്നല്ല.... അറിഞ്ഞു കൊണ്ട് നീ അത് ചെയ്യില്ല.. ആ വിശ്വാസം എനിക്ക് ഉണ്ട്.. അറിയാതെ എന്തേലും പറ്റിയിട്ടുണ്ടോ എന്ന ചോദിച്ചത്....

അങ്ങനെ ഓർമ കിട്ടാതിരിക്കാനും മാത്രം ഫിറ്റ്‌ ഒന്നുവല്ലായിരുന്നു ഞാൻ..ബൈക്കിൽ വന്നിറങ്ങിയതും എല്ലാവരും കൂടി പിടിച്ചു വലിച്ചു കൊണ്ടുവരുന്നതും എന്നെ തന്നെയാണ്. പക്ഷെ ഇടയിലൂടെ ഓടി പോയത് ഞാനല്ല....

അല്പം ദേഷ്യത്തിൽ തന്നെ ഹിരൺ പറഞ്ഞു നിർത്തി

കൈ കുടഞ്ഞു ബിൻസിയുടെ പിടുത്തം വിടുവിയ്ക്കാൻ നോക്കി എങ്കിലും അവൾ പിടുത്തം മുറുക്കി.

കണ്ടെത്തണം അത് ആരായിരുന്നു എന്ന്. എല്ലാവരും അറിയണം.. നീ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന്..

ഒരു തരം വാശിയോട്

💬 Comments

View all comments