0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

ബിൻസി അത് പറഞ്ഞപ്പോൾ ഹിരണിനു അത് എങ്ങനെ എന്നൊരു ചോദ്യം മനസ്സിൽ ഉടലെടുത്തു.

അവളോട്‌ തന്നെ ചോദിക്കണം.. ആരായിരുന്നു അവിടെ വന്നത് എന്ന് അവൾ തന്നെ പറയണം.. പറയിപ്പിക്കും...

ദേഷ്യത്തിൽ ചുവന്നു വിറച്ചു കൊണ്ട് ബിൻസി അത് പറഞ്ഞു.

ബിനിസിയുടെ അങ്ങനെ ഒരു ഭാവം ഹിരൺ ആദ്യമായി കാണുകയായിരുന്നു.

ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങി ഡോർ വലിച്ചടച്ചു ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഭൂമിയെ ചവിട്ടി കുലുക്കി കൊണ്ടവൾ വീട്ടിലേക്കു നടന്നു..

കാണണം ഇപ്പോൾ തന്നെ.. എനിക്ക് എല്ലാം അറിയണം അവളുടെ വായിൽ നിന്ന് തന്നെ..

ആരോടെന്നില്ലാതെ ഉറക്കെ സംസാരിച്ചുകൊണ്ടവൾ ചവിട്ടി തുള്ളി നടന്നു.

ഒപ്പം ഒരു പാവ കണക്കെ അവളുടെ പിന്നാലെ ഹിരണും.

ഹിരണിന്റെ കയ്യിൽ പിടിച്ചു വലിച്ചു നടന്ന ബിൻസി എന്തോ കണ്ടു ഭയന്ന പോലെ ഒന്ന് നിന്നു

ഇനി അവളും ഇവനെ കണ്ടിട്ടില്ല എങ്കിൽ..

ഇവനെ പോലെ എല്ലാവരും അവളെയും തെറ്റിദ്ധരിച്ചത് ആണെങ്കിൽ ..അപ്പോൾ ഈഅവസ്ഥയിലൂടെ തന്നെയല്ലേ ആ കുട്ടിയും പോകുന്നത്...

തെറ്റേതു ശെരിയെത് എന്ന് എങ്ങനെ കണ്ടെത്തും എന്റെ മാതാവേ...

ബിൻസി സ്വയം മനസ്സിൽ പതം പറഞ്ഞു

ഇനി മറ്റെന്തെങ്കിലും മനസ്സിൽ വച്ചു കൊണ്ട് അവളും കിട്ടിയ സാഹചര്യം മുതലെടുത്തവുമോ. അതോ മോനൂട്ടനെ പോലെ ഈ കുടുക്കിൽ അവളും വീണതാവുമോ.

ബിൻസിയുടെ മുഖത്തു മിന്നി മറഞ്ഞ ഭാവങ്ങൾ എന്തെന്ന് മനസിലാക്കാൻ അവനു കഴിഞ്ഞില്ല. ദേഷ്യത്തിൽ നിന്നിരുന്ന അവളുടെ മുഖം വളരെ പെട്ടന്ന് ശാന്തമായതായി അവനു തോന്നി. എങ്കിലും എന്തോ ഒന്ന് അവളെ അലട്ടുന്നില്ലേ എന്ന സംശയവും കടന്നു വന്നു

എന്നാ

💬 Comments

View all comments