0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

ഇച്ചേയി ആലോചിക്കുന്നത്.....

മനസ്സിൽ തോന്നിയ കാര്യങ്ങളും സംശയങ്ങളും അവൾ അവനോടു തുറന്നു പറഞ്ഞു....

പക്ഷെ ബിൻസി പറഞ്ഞത് അവനു ഉൾകൊള്ളാൻ കഴിഞ്ഞില്ല.

ഓഹ്.... വർഗ്ഗ സ്നേഹം ആവും അല്ലെ...

ദേ....ആവശ്യമില്ലാത്തതു പറഞ്ഞാൽ ഒരു കുത്തു ഞാൻ വച്ചു തരും പറഞ്ഞേക്കാം...

ഇച്ചേയി ശെരിക്കും എന്റെ കൂടെയാണോ അവളുടെ കൂടെയാണോ.. എന്തിനാ അവൾക്കു പാങ്ങു പറയാൻ നില്കുന്നത്...

ഞാൻ അവൾക്കു ഒരു പാങ്ങും പറഞ്ഞില്ല....

പക്ഷെ അവൾ പറയാൻ പോകുന്നത് എന്തായിരിക്കും എന്നതിനെ കുറിച്ച് എനിക്ക് ആവലാതി ഉണ്ട്....

എന്തിനു.....

അവിടെ നടന്നത് എന്താണെന്നു നമുക്ക് ആർക്കും അറിയില്ലല്ലോ....

അത് അവളോട്‌ തന്നെ ചോദിക്കാം...

അറിയില്ല എന്ന് പറഞ്ഞാലോ... നിന്നെ പിടിച്ചു കെട്ടിച്ച പോലെ അവളെയും പിടിച്ചു കെട്ടിച്ചതാണെന്ന് പറഞ്ഞാലോ.....

അങ്ങനെ ആയിരുന്നേൽ അവൾക്കു തുറന്നു പറയാമായിരുന്നല്ലോ...

നിനക്കും പറയാമായിരുന്നല്ലോ... എന്തെ നീ പറയാതിരുന്നത്.....

അത്.. പിന്നെ....

ഉത്തരം ഒന്നും പറയാൻ ഇല്ലാതെ ഹിരൺ നിന്ന് കുഴഞ്ഞു

ഉത്തരം ഇല്ല അല്ലെ...

ഹിരൺ അതിനു മറുപടി പറയാതെ തല കുനിച്ചു നിന്നതെ ഉള്ളു.

കല്യാണത്തിന് തലേ ദിവസം ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടും ഒരു പരിചയവും ഇല്ലാത്ത ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത നിനക്കു മുന്നിൽ താലി കെട്ടാൻ അവൾ തല കുനിക്കണം എങ്കിൽ അവളുടെ നിസ്സഹായ അവസ്ഥ അത്രയ്ക്ക് വലുതായിരിക്കണം........

ബിൻസി പറഞ്ഞത് കേട്ടപ്പോൾ മുതൽ ഹിരണിന്റെ മനസ്സിലും അവളോട്‌ ഒരല്പം അലിവ് തോന്നി തുടങ്ങി കാരണം മറ്റുള്ളവരുടെ പഴി പറച്ചിലിലും കുറ്റപ്പെടുത്തലിലും മുന്നിൽ ഒരിക്കൽ പോലും കാണാത്ത ഒരാളുടെ മുന്നിൽ തല കുനിക്കേണ്ടി വന്നു എങ്കിൽ അത്

💬 Comments

View all comments