0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

ഇപ്പൊ താൻ അനുഭവിക്കുന്നതിലും വലുത് തന്നെയാണ്. അവൾ ആരോടും ഒന്നും പറഞ്ഞില്ല എങ്കിൽ അത് തന്നെയല്ലേ താനും ചെയ്തത്. അപ്പോൾ അവൾ മാത്രം എങ്ങനെ കുറ്റക്കാരി ആവും

അതല്ല ഇനി മറിച്ചാണ് സംഭവിച്ചിട്ടുള്ളത് എങ്കിൽ അവൾ എല്ലാം അറിഞ്ഞു വച്ചു കൊണ്ട് തന്നെ ഇതിനെല്ലാം കൂട്ട് നിന്നതാണ്. അങ്ങനെയെങ്കിൽ ആ വീഡിയോയിൽ കണ്ട ആള് ആരാണെന്നും അവൻ എന്തിനു വന്നു എന്നും അവൾക്കു അറിയാം......

മനസ്സിൽ തോന്നിയ അലിവും കരുണയും എല്ലാം വെട്ടി മുറിച്ചു കൊണ്ടാണ് ബിൻസി പറഞ്ഞ വാക്കുകൾ ഹിരണിന്റെ മനസ്സിൽ പതിഞ്ഞത്..

അപ്പോളും അവൻ മൗനം തുടർന്ന്. അവനും ഒരു തീരുമാനം എടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം....

ഏഹ്.. ഇച്ചേയി എന്താ ഉദ്ദേശിക്കുന്നത്...

മുള്ളിനെ മുള്ളു കൊണ്ട് തന്നെ എടുക്കണം.. കുറച്ചു ദിവസം കാത്തിരിക്കാം.. അവളുടെ ഉള്ളിൽ എന്തെങ്കിലും കള്ളത്തരം ഉണ്ടെങ്കിൽ അവളായിട്ട് തന്നെ നമുക്ക് മുന്നിൽ കാണിച്ചു തരും അതുവരെ ഒന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മൾ ഭവിച്ചേ മതിയാകൂ. എന്ത് തന്നെ ആയാലും ഇതിനൊരു തീരുമാനം ആകുന്നതു വരെ ഞാൻ ഉണ്ടാകും ഇവിടെ.....

മ്മ്......

ഹിരൺ സമ്മതം എന്നർത്ഥത്തിൽ അമർത്തി ഒന്ന് മൂളുക മാത്രം ചെയ്തു.

എന്നാൽ നീ വീട്ടിലേക്കു ചെല്ല്... ഞാൻ തിരിച്ചു പോകുവാ.. മോളെ കൂട്ടണം.. അവളെയും കൂട്ടി സിബിച്ചായനോട് കാര്യങ്ങൾ വിളിച്ചു പറഞ്ഞു ഞാൻ ഇങ്ങു വരാം...

മ്മ്........

മോനൂട്ടൻ ടെൻഷൻ ആവണ്ട ഇച്ചേയി കൂടെ ഉണ്ട്....

ബിൻസി മുന്നോട്ട് കയറി ഹിരണിനെ വട്ടം ചുറ്റി പിടിച്ചു. തിരികെ അവനും. പരസ്പര സ്നേഹവും വിശ്വാസവും

💬 Comments

View all comments