0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

കലർന്ന ഒരു ആലിംഗനം.അല്പം ഉയർന്നു നിന്ന് ബിൻസി ഹിരണിന്റെ കവിളിൽ മുത്തി.

ഓരോന്നു ആലോചിച്ചു മനസ്സ് വിഷമിപ്പിക്കരുത്. അമ്മമാരോടും പപ്പയോടും ഒന്നും മനസ്സിൽ വച്ചു പെരുമാറുവോം ചെയ്യരുത്. അവരുടെ ഭാഗത്തും ശെരികൾ ഉണ്ട് അത് പോലെ തെറ്റുകളും. . സാരവില്ല.. ഇച്ചേയി വേഗം വരാം....

എല്ലാത്തിനും ഹിരൺ മൂളി നിന്നത് മാത്രേ ഉള്ളു....

ബിൻസിയുടെ കാർ കണ്മുന്നിൽ നിന്നും മറയുന്നത് വരെ ഹിരൺ അതെ നിൽപ് തുടർന്നു...

ബിൻസി പോയതോടെ അവന്റെ മനസ്സിൽ വീണ്ടും ഒറ്റപ്പെടൽ തോന്നി തുടങ്ങി.

വിങ്ങുന്ന മനസും ഇടറുന്ന കാലടികളുമായി അവൻ വീട്ടിലേക്കു തിരിച്ചു.

ഗേറ്റ് കടന്നു വീടിനു മുന്നിലെത്തിയ ഹിരണിന്റെ മനസിന്റെ വിങ്ങൽ കൂടുകയാണ് ചെയ്തത്. ഓർമ വച്ചിട്ട് ഇത്രയും കാലത്തിനിടയിക്ക് രാവിലെ വീടിനു മുന്നിൽ നിലവിളക്കു തെളിയാതിരുന്നത് ഇന്ന് മാത്രം. അമ്മയ്ക്ക് പറ്റാത്ത ദിവസങ്ങളിൽ പോലും അത് മുടങ്ങിയിട്ടില്ല.ഒന്നുകിൽ താൻ. അല്ല എങ്കിൽ ആൻസി അമ്മച്ചിയോ ഇചേയിയോ റിൻസിയോ അങ്ങനെ ആരെങ്കിലുമായിട്ട് ആ കർമ്മം ഏറ്റെടുക്കറാണ് പതിവ്.

വീടിനു വിളക്കയാണ് ഓരോ പെൺകുട്ടിയും കടന്നു വരുന്നത് എന്ന് കേട്ടിട്ടുണ്ട്. പക്ഷെ തന്റെ ജീവിതത്തിലേക്ക് ഇരുട്ട് മൂടി കടന്നു വന്നവൾ വീടിന്റെ വെളിച്ചം വരെ കെടുത്തിയിരിക്കുന്നു.

കണ്ണിൽ നിന്നും വാർന്നിറങ്ങിയ കണ്ണുനീർ തുടച്ചു ഹിരൺ കിണറിന്റെ കൽ തിട്ടയിലേക്ക് നടന്നു കയറി.

ഒരു തോട്ടി വെള്ളം എടുത്തു തലവഴി ഒഴിച്ചു അവൻ കിണറിന്റെ തിട്ടയിൽ കൈ കുത്തി കുറച്ചു സമയം നിന്നു.

ഇട്ടിരുന്ന ടി ഷർട്ട്‌ ഊരി തല തുടച്ചു കൊണ്ട് ഹിരൺ വീടിന്റെ പടികൾ കടന്നു കയറി പുറത്തിരുന്നു കൃഷ്ണ

💬 Comments

View all comments