Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
വിഗ്രഹത്തിന് മുന്നിലെ മൺവിളക്ക് തെളിയിച്ചു. കണ്ണുകൾ അടച്ചു ഒരു നിമിഷം പ്രാർത്ഥിച്ച ഹിരൺ അതിൽ നിന്നും രണ്ടു തിരികൾ പകർന്നു എടുത്തു ഒന്ന് മുറ്റത്തെ തുളസി തറയിൽ വച്ചു തൊഴുതു. മറ്റൊന്നുമായി അവൻ വീടിനു തെക്കു ഭാഗത്തുള്ള അച്ഛന്റെ അസ്ഥി തറയിലേക്ക് നടന്നു. അവിടെ ഉണ്ടായിരുന്ന ചെറു കൽ വിളക്കിൽ തിരിവച്ചു കൈ കൂപ്പി അൽപ സമയം അവിടെ നിന്നു.
ബിൻസിയുടെ ഒപ്പം നിന്നപ്പോൾ കിട്ടിയിരുന്ന അതെ ആശ്വാസവും സമാധാനവും അവനു അവിടെയും തോന്നി.
നേരം വെളുത്തു തുടങ്ങി. നല്ല തണുപ്പും. നനഞു കൊണ്ട് അങ്ങനെ അധിക സമയം അവിടെ നില്കാൻ കഴിയില്ല എന്ന് തോന്നിയതോടെ ഹിരൺ വീടിനു ഉള്ളിലേക്ക് നടന്നു. അടുക്കള വാതിൽ തുറന്നു അകത്തു കയറി ഹിരൺ അമ്മയുടെ മുറിയിലേക്ക് ഒന്ന് പാളി നോക്കി. ഉറക്കം ആണെന്ന് തോന്നുന്നു. രാത്രി ഉറങ്ങി കാണില്ലായിരിക്കും ശബ്ദം ഉണ്ടാക്കാതെ തന്നെ അവൻ മുകളിലേക്കു നടന്നു.
റൂമിനു മുന്നിൽ ഹിരൺ ഒരു നിമിഷം നിന്നു. അകത്തു കയറാണോ. അവളുടെ മോന്ത കണ്ടാൽ ഒരു തോഴി കൊടുക്കാൻ തോന്നും. കയറാതെ വേറെ വഴിയും ഇല്ല. ഡ്രസ്സ് മാറണം.. എല്ലാം തന്റെ റൂമിൽ ആണ്.
നാശം....എന്തേലും ആവട്ടെ.. പുല്ല്...
നിരഞ്ജനയോടുള്ള ദേഷ്യം പല്ലുകൾ കൂട്ടി ഞെരിച്ചു കൊണ്ട് അവൻ വാതിൽ തുറന്നു അകത്തു കയറി.
നേരം വെളുത്തു തുടങ്ങിയിട്ടേ ഉള്ളു. അത് കൊണ്ട് തന്നെ മുറിയിൽ വെളിച്ചം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. റൂമിലെ ലൈറ്റ് ഓൺ ചെയ്ത ഹിരണിന്റെ നോട്ടം ആദ്യം ചെന്ന് വീണത് മുന്നിലുള്ള ടേബിളിൽ ആയിരുന്നു
കുറെ വളകളും
💬 Comments
View all comments