0%

Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]

Author : Kambikathakal Read All Parts 1.6K

ഒരു ഫോൺ തപ്പി എടുത്തു.

പതിനഞ്ചു മിനിട്ട് അതിനു വേണ്ടി കളഞ്ഞത്. അമ്മയോട് പറഞ്ഞിരുന്നെങ്കിൽ ഒരു മിനിറ്റിൽ സാധനം കയ്യിൽ കിട്ടിയേനെ. ആ കഴിവ് എങ്ങനെ കിട്ടി എന്ന് എത്ര ആലോചിച്ചിട്ടും അവനു മനസിലായില്ല.. ഒരു മണിക്കൂർ എടുത്തു തപ്പി നടക്കുന്ന സാധനങ്ങൾ ഒരു മിനിട്ട് കൊണ്ട് കണ്ടു പിടിച്ചു തരും.. സാഹചര്യം ഇതായി പോയി.. ഇല്ലേ ആദ്യമേ അമ്മയെ വിളിച്ചേനെ..

ഏതായാലും ഉദ്യമം വിജയിച്ച സന്തോഷത്തിൽ ഹിരൺ മുറിയിൽ നിന്നും ഒരു നെടുവീർപ്പിട്ടു. അപ്പോളും നിരഞ്ജന ഗാഢമായ ഉറക്കത്തിൽ തന്നെ ആയിരുന്നു..

പോയി അവളുടെ നടുവിന് നോക്കി ഒരു ചവിട്ടു കൊടുത്താലോ..

അല്ലെ വേണ്ട ഞാൻ തന്നെ ചുമക്കേണ്ടി വരും..

കയ്യിൽ കിട്ടിയ ഫോണുമായി ബാൽകാണിയിലേക്ക് നടന്നു. പൊട്ടി കിടന്നിരുന്ന ഫോണിൽ നിന്നും സിം എടുത്തു കയ്യിലിരുന്ന ഫോണിൽ ഇട്ടു അത് ഓൺ ചെയ്തു.

ഒത്തിരി മെസ്സേജ്ജും കോളുകളും.എല്ലാം നോട്ടിഫിക്കേഷൻ വന്നു. പരിചയം ഉള്ള നമ്പറും ഇല്ലാത്തതും അങ്ങനെ പലതും

വാട്ട്സ് ആപ് സെറ്റ് ആക്കി അവൻ റിൻസിയുടെ മാത്രം ചാറ്റ് ഓപ്പൺ ചെയ്തു നോക്കി. ഡെലീറ്റഡ് മെസ്സേജ് ഒരുപാട് ഉണ്ട് അവസാനം...... ആശംസകൾ....എന്നൊരു മെസ്സേജ് മാത്രം. തെറ്റിദ്ധാരണ മൂലമാണോ അതോ ആത്മാർത്ഥമായി അവൾ പറഞ്ഞതാണോ എന്ന് ഹിരണിനു മനസിലായില്ല. പക്ഷെ റിൻസിയുടെ ആശംസ പോലും അവന്റെ മനസിനെ കീറി മുറിച്ചു.

മനസ്സിൽ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചവൾ കൈവിട്ടു പോയി എന്ന സത്യം തിരിച്ചറിഞ്ഞതിനാൽ പിന്നെ അവൻ അധിക സമയം ഫോണിൽ സമയം കളഞ്ഞില്ല ഫോൺ ചാർജിങ്ങിന് ഇട്ടതിനു ശേഷം വീണ്ടും ബാൽക്കണിയിലെ ചാരു കസേരയിൽ വന്നിരുന്നു.

💬 Comments

View all comments