Chapter Title : ♥️അവിരാമം♥️ 4 [കർണ്ണൻ]
രണ്ടു ദിവസത്തെ ക്ഷീണവും ടെൻഷനും എല്ലാം കാരണം ഹിരണിന്റെ കണ്ണുകൾ അടഞ്ഞു അവൻ ഒരു മയക്കത്തിലേക്കു വീണു.
വെയിലിന്റെ കാഠിന്യം മുഖത്തു അസ്വസ്ഥത വരുത്തിയപ്പോൾ ഹിരൺ മയക്കത്തിൽ നിന്നും ഉണർന്നു. കണ്ണുകൾ തുറക്കാൻ അവൻ നന്നേ പാടുപെട്ടിരുന്നു. കണ്ണുകളിൽ എരിച്ചിൽ തോന്നി എങ്കിലും അവൻ ഒരു വിധം എഴുന്നേറ്റ് നിന്നു. കസേരയിലെ കിടത്തം നാടുവിനും കഴുത്തിലും നല്ല രീതിയിൽ തന്നെ വേദന സമ്മാനിച്ചു
കഴുത്തിലും നാടുവിനും കൈ കൊടുത്തു കൊണ്ട് ഹിരൺ റൂമിലേക്ക് ചെന്നു.
റൂമിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ബാത്ത് റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടതോടെ ആരോ കുളിക്കുന്നതാണെന്നു അവനു മനസിലായി.
വേറെ ആര് ആ പണ്ടാരം ആവും..
മനസ്സിൽ നിരഞ്ജനയെ തെറി പറഞ്ഞുകൊണ്ട് ഹിരൺ കട്ടിലിലേക്ക് ചെന്നിരുന്നു. ഒഴിഞ്ഞ കട്ടിൽ കണ്ടതോടെ ഹിരണിന്റെ നഷ്ടപെട്ട ഉറക്കം കൂടുതൽ കരുത്തോടെ തിരിച്ചു വന്നതും കട്ടിലിലേക്ക് കയറി വിസ്തരിച്ചു കിടന്നു.. വരാൻ പോകുന്ന കൊടുങ്കാറ്റിനു മുന്നേ ഉള്ള ശാന്തമായ നിദ്രയിലേക്ക് അവൻ വഴുതി വീണു...
തുടരും
കർണ്ണൻ
💬 Comments
View all comments