0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

തോന്നാതിരുന്നില്ല. പക്ഷെ അതിനേക്കാൾ അവൾക്കു തന്റെ മോനുവിന് വയറു നിറച്ചു കഴിപിയ്ക്കണം എന്ന് മാത്രേ ഉണ്ടായിരുന്നുള്ളു...

വായിലെ മുറിവ് കാരണം അധികം ചവയ്ക്കാൻ കഴിയാതിരുന്ന ഹിരൺ ചവച്ചെന്നു വരുത്തി എല്ലാം അപ്പാടെ വിഴുങ്ങി.

ഇടം കണ്ണിട്ടു അമ്മയെ നോക്കിയപ്പോൾ ഇത്രയും സമയം ഉണ്ടായിരുന്ന സങ്കടങ്ങൾ എങ്ങോട്ടാ പോയി മറഞ്ഞത് പോലെ അവനു തോന്നി. ബിൻസിയുടെ പ്രവർത്തിയിൽ ചിരി കടിച്ചു പിടിച്ചു നിൽക്കുന്ന അമ്മയെ കണ്ടതോടെ അവന്റെ മനസിലുണ്ടായിരുന്ന എല്ലാ ഭാരവും ഒഴിഞ്ഞു പോയി.

ബിൻസി നീട്ടിയ ഓരോ ഉരുള ചോറും ഒരു അമ്മ മകൻ നിർവൃതിയുടെ വികാരത്തോടെ ഹിരൺ ഏറ്റുവാങ്ങി. ബിൻസി വാരി കൊടുത്തതിനാലും കലശലായ വിശപ്പുണ്ടായിരുന്നതിനാലും ഹിരൺ പതിവിലും കൂടുതൽ ആ സമയം കഴിച്ചു.

ആ സമയമത്രയും അവൻ ഇടം കണ്ണിട്ടു അമ്മയെയും നോക്കുന്നുണ്ടായിരുന്നു. പക്ഷെ മനഃപൂർവ്വം തന്നെ അവൻ നിരഞ്ജനയെ നോക്കാതിരിക്കാൻ പരിശ്രെമിച്ചു. ഒരു വേള നോട്ടം വീണാൽ ആ മുഖത്തു തന്നോടുള്ള പുച്ഛവും പരിഹാസവും കാണാൻ ഇടവന്നാൽ ഇപ്പോൾ തന്റെ മനസ്സിൽ തോന്നിയ എല്ലാ ആശ്വാസങ്ങളും സന്തോഷങ്ങളും ഒഴിഞ്ഞു പോകും എന്നുള്ളതും അവനു ഉറപ്പായിരുന്നു.

കഴിച്ചു എഴുന്നേറ്റ അവൻ ആർക്കും മുഖം കൊടുക്കാതെ കൈ കഴുകി മുകളിലേക്കു നടന്നു.

മുകളിലെ നിലയിലേക്ക് കയറുന്ന നിമിഷം അത്രയും അവന്റെ മനസ് മറ്റെന്തോ തേടി.

ആരോടെങ്കിലും ഒന്ന് ഫ്രീ ആയി ഇടപഴകാൻ കഴിഞ്ഞിരുന്നെങ്കിൽ.

ഇച്ചേയി ഉണ്ട്... തന്റെ എല്ലാമെല്ലാമാണ്. എന്തും തുറന്നു പറയാൻ കഴിയുന്ന ഒരാൾ.. പക്ഷെ എന്നിട്ടും എല്ലാം തുറന്നു പറയാൻ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ചില സമയങ്ങളിൽ ഒരു അമ്മയും മകനും ആകുന്നതു

💬 Comments

View all comments