0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

വേള ഫോൺ ഡിസ്കണക്ടഡ് ആയോ എന്ന് പോലും അനീറ്റ ചിന്തിച്ചു..

പക്ഷെ അങ്ങനെ അല്ല എന്നറിഞ്ഞതോടെ അവൾ ഒരിക്കൽ കൂടി അവനെ വിളിച്ചു...

ഹിരൺ നീ എന്നെ കളിപ്പിക്കാൻ വിളിച്ചതാണോ.. എന്തെങ്കിലും ഒന്ന് പറയൂ.. ഞാൻ പറയുന്നത് കേൾക്കാഞ്ഞിട്ടാണോ...

കേൾക്കുന്നുണ്ട് അനീറ്റ....

മൗനം വെടിഞ്ഞു ഹിരൺ കാതരയായി അവളോട് സംസാരിച്ചു

മ്മ്......

പക്ഷെ പിന്നീട് സംസാരിക്കാൻ വാക്കുകൾ കിട്ടാതെ ഹിരൺ പതറി നിന്നു. ഒട്ടും തന്നെ വ്യത്യാസം ഇല്ലാതെ അനീറ്റയും. മിനിട്ടുകൾ നീണ്ട മൗനത്തിനു വിരാമമിട്ടുകൊണ്ട് അനീറ്റ സംസാരിച്ചു തുടങ്ങി...

ഒന്നുവില്ല... വെറുതെ അങ്ങനെ ഇരുന്നപ്പോ നിന്റെ ശബ്ദം ഒന്ന് കേൾക്കണം എന്ന് തോന്നി... അത് കൊണ്ട് ഒന്ന് വിളിച്ചതാണ്. സൺ‌ഡേ വരുന്ന കാര്യം ഒന്നുകൂടി ഓര്മിപ്പിക്കാമെന്നു കരുതി....

അനീറ്റ സംസാരിച്ചു തുടങ്ങിയിട്ടും അതിനു എന്ത് മറുപടി പറയും എന്നാലോചിച്ചു ഹിരൺ കുഴങ്ങി. ഒരു ദീർഘ നിശാസം എടുത്തുകൊണ്ടു ഹിരൺ പറഞ്ഞു....

അനീറ്റ എനിക്ക്... എനിക്ക് തന്നോടൊരു കാര്യം പറയാൻ ....

ഹിരൺ പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ അനീറ്റ ഇടയിൽ കയറി..

നീ സൺ‌ഡേ വരില്ല എന്നതൊഴിച്ചു എന്ത് വേണേലും പറഞ്ഞോ.. വരില്ല എന്ന് മാത്രം പറയരുത്.....

അത്... അതല്ല... എനിക്ക് തന്നെ തന്നോട് ... ഒരു.. കാര്യം . ഒന്ന്... സംസാരിക്കാൻ...

പറഞ്ഞോ എന്താ....

അല്ല ഇങ്ങനെയല്ല.....

വീഡിയോ കാൾ ചെയ്യട്ടെ എന്നാൽ....

വേണ്ട... എനിക്ക് നേരിൽ കണ്ടു സംസാരിച്ചാൽ മതി....

അത് സൺ‌ഡേ അല്ലെ നീ വരൂ .......

അന്നല്ല ഇന്ന് നിനക്ക് ഓക്കേ ആണേൽ ഇപ്പൊ ഞാൻ ഇവിടുന്നു തിരിക്കും....

ഡാ... നീ

💬 Comments

View all comments