Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
എന്നെ ചുമ്മാ പറ്റിക്കുവാനോ.. നീ ഇല്ലാത്ത പ്രതീക്ഷ തരുവാണോ...
ഇല്ല അനീറ്റ.. എനിക്ക് നിന്നെ കാണണം നിന്നോട് ഒന്ന് മനസ് തുറന്നു സംസാരിക്കണം.. ഞാൻ ഇവിടുന്നു ഇപ്പോൾ തന്നെ പോരുവാ...
അനീറ്റയ്ക്ക് മറുത്തു എന്തേലും പറയാൻ സമയം കിട്ടുന്നതിന് മുന്നേ അവൻ കാൾ കട്ട് ആക്കി.
കയ്യിൽ കിട്ടിയ ഒരു ഡ്രസ്സ് ധരിച്ചു ഫോണും പേഴ്സും ഒക്കെ എടുത്തു ഹിരൺ താഴേക്കു ചെന്നു.
ആ നേരമത്രയും അവന്റെ ഫോണിൽ ഇടവിട്ട് ഇടവിട്ട് അനീറ്റയുടെ കാൾ വന്നുകൊണ്ടിരുന്നു.
കാൾ അറ്റന്റ് ചെയ്യാൻ അവൻ നിന്നില്ല. ഇനി അനീറ്റയും എന്തേലും പറഞ്ഞു തന്നെ ഒഴിവാക്കിയാലോ എന്ന് പോലും അവൻ ചിന്തിച്ചു എന്നതായിരുന്നു സത്യം.
താഴെ ഹാളിൽ തന്നെ ബിൻസിയും അമ്മയും നിരഞ്ജനയും ഉണ്ടായിരുന്നു. മൂന്ന് പേരും ചിരിയും കളിയും ഒക്കെ ആയി ഇരിക്കുന്നതിനിടയിലൂടെ ഹിരൺ പുറത്തേയ്ക്ക് നടന്നു..
ഡാ... നീ എങ്ങോട്ട് പോകുവാ...
ബിൻസിയുടെ ചോദ്യത്തെ പാടെ അവഗണിച്ചു കൊണ്ട് അവൻ പുറത്തേയ്ക്ക് നടന്നകന്നു.
പിന്നാലെ ഓടി എത്തിയ ബിൻസി അവന്റെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് വീണ്ടും ചോദിച്ചു..
ഡാ നിന്നോടാ ഞാൻ ചോദിച്ചേ എങ്ങോട്ടാണ്....
ഞാൻ ഹോസ്റ്റലിലേക്ക്.....
എന്തിനാ ഇപ്പൊ അങ്ങോട്ട്.. വേണ്ട പോകണ്ട.. അല്ലേലെ നിന്റെ മൂഡ് ശെരിയല്ല... ഇനി ഇപ്പൊ എങ്ങോട്ടും പോകണ്ട...
വിട് ഇച്ചേയി.. ഞാൻ പോട്ടെ ഇവിടെ നിന്ന എനിക്ക് വട്ടു പിടിക്കും.. രണ്ടു ദിവസം കഴിഞ്ഞു ഞാൻ വന്നോളാം...
പറ്റില്ല.. ഞാൻ നിന്നെ ഈ അവസ്ഥയിൽ എങ്ങോട്ടും വിടില്ല.. ഹോസ്റ്റലിൽ പോകാൻ നിന്റെ കോഴ്സ് ഒക്കെ കഴിഞ്ഞതല്ലേ.. പിന്നെ എന്തിനാ അങ്ങോട്ട്
💬 Comments
View all comments