Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
എവിടെ എന്ന് തീർച്ചപ്പെടുത്തി അടിമാലി കഴിഞ്ഞിട്ടേ ഉള്ളു. ഇനിയുമുണ്ട് കോട്ടയത്തിനു ഒന്നര മണിക്കൂർ സമയത്തെ ഓട്ടം. ബ്ലോക്ക് ഉടനെ എങ്ങും മാറിയില്ല എങ്കിൽ അത്രയും സമയം കൂടി താമസിക്കും.
ഫോണിൽ സമയം നോക്കിയപ്പോൾ 6 മണി കഴിഞ്ഞു. 8 മണിക്ക് മുന്നേ എത്താൻ പറ്റുമോ. എത്താൻ കഴിഞ്ഞില്ല എങ്കിൽ അനീറ്റയോട് ഹോസ്റ്റലിൽ നിന്നു ഇറങ്ങാൻ പറഞ്ഞാലോ.
വേണ്ട രാത്രിയാണ് സേഫ് അല്ല. ഞാൻ രാത്രി വഴിയിൽ നിക്കുന്ന പോലെ ആവില്ല ഒരു പെൺകുട്ടി നില്കുന്നത്. ഒരു ഏഴര ഒക്കെ ആകുമ്പോ വിളിക്കാം അപ്പോഴത്തെ സ്ഥിതി നോക്കി പറയാം. എന്തായാലും അവളെ കാണാനായി ഇറങ്ങി തിരിച്ചതല്ലേ. ഒരു സൺഡേ മാത്രം ആണ് അവൾ ചോദിച്ചോള്ളൂ. ഇന്ന് വെള്ളി. ഇനി സൺഡേ വരെ ഹിരണിന്റെ സമയവും സാമീപ്യവുമെല്ലാം അനീറ്റയ്ക്ക് വേണ്ടി മാറ്റി വയ്ക്കുകയാണ്.
അങ്ങനൊന്ന് ചിന്തിച്ചു കഴിഞ്ഞപ്പോഴേയ്ക്കും അവന്റെ മനസ്സിൽ ഒരു മഞ്ഞു പെയ്തിറങ്ങുന്ന പോലെ തോന്നി. ഒപ്പം ഒരു പുഞ്ചിരിയും.
ഇപ്പോളും പക്ഷെ അവനു മനസിലായില്ല അനീറ്റ തനിക്കു ആരാണെന്നുള്ളത്. റിൻസിയോട് തനിക്കു അങ്ങനെ ഒരു മോഹം ഇല്ലായിരുന്നെങ്കിൽ ....
റിൻസി... അനീറ്റ... നിരഞ്ജന...
മൂന്ന് സ്ത്രീകൾ തന്റെ ജീവിതത്തിന്റെ ഗതി നിർണയിക്കുന്ന മൂന്നു പേര് ഇന്നവരാണ്.
അതിൽ നിരഞ്ജനയെ പൂർണ്ണമായും ഒഴിവാക്കാൻ തനിക്കു ഒരു പ്രയാസവും ഇല്ല. അല്ല ഒഴിവാക്കേണ്ട ആവശ്യവേ ഇല്ല കാരണം അവൾ തന്നെ സംബന്ധിച്ചിടത്തോളം ആരും അല്ല. നിബന്ധനകളുടെ പേരിൽ ഒന്ന് ചേരേണ്ടി വന്ന രണ്ടു വ്യക്തികൾ മാത്രം. പക്ഷെ മറ്റു രണ്ടു പേരും തനിക്കു അങ്ങനെ അല്ല. ഒരാൾ താൻ ജീവനേക്കാൾ
💬 Comments
View all comments