0%

Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]

Author : Kambikathakal Read All Parts 2.4K

അനീറ്റയുടെ ഫോൺ അപ്പോളേക്കും ഓഫ്‌ ആയി.

ഫോൺ ഡിസ്പ്ലേയിൽ അവളുടെ മുഖം മറഞ്ഞതോടെ ഹിരണിന്റെ മുഖത്തു വിരിഞ്ഞ പുഞ്ചിരിയും മാഞ്ഞു.

സത്യത്തിൽ അവൾ ആരാണ് എന്താണ് അവളുടെ സാമീപ്യം തന്നെ ഇത്രയും സന്തോഷവാൻ ആക്കുന്നത്.....

ഒരു പത്തു മിനിട്ട് മാത്രേ അവളുമായി ഇപ്പോൾ സംസാരിച്ചോള്ളൂ. പക്ഷെ ആ സമയം അത്രയും മനസിനുണ്ടായിരുന്ന വീർപ്പുമുട്ടൽ എല്ലാം തന്നെ മാറിയിരുന്നു.ഇപ്പൊൾ അവളുടെ കാൾ കട്ട്‌ ആയപ്പോൾ മുതൽ വീണ്ടും എന്തൊക്കെയോ ഒരു അസ്വസ്ഥത പോലെ.വീണ്ടും ഏകനായ പോലെ. ഹിരണിന്റെ ചിന്തകൾ ചരട് പൊട്ടിയ പട്ടം കണക്കെ പാറി നടന്നു.

പുറം കാഴ്ചകൾ ഒന്നിനും അവന്റെ മനസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല.

സീറ്റിലേയ്ക്കൂ തല ചായ്ച്ചു അവൻ വീണ്ടും ഒരു മയക്കത്തിനായി പരിശ്രെമിച്ചു.

ഏറെ ന്നേരത്തെ പരിശ്രമം മനസിനെ എങ്ങനെയൊക്കെയോ ഒന്ന് നിയന്ദ്രിച്ചു. അതോടെ അവൻ വീണ്ടും ശാന്തമായ ഉറക്കത്തിലെയ്ക്ക് വഴുതി വീണു.

വാഹനകളുടെ ഹോൺ മുഴക്കിയുള്ള കലപില ശബ്ദങ്ങളും മറ്റു കോലാഹലങ്ങളുമെല്ലാം ഉറക്കം വിട്ടുണരാൻ അവനെ പ്രേരിപ്പിച്ചു.

രണ്ടു ദിവസത്തിന് ശേഷം ഉറങ്ങാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ട് എന്നാൽ ഉറങ്ങിയാലോ ഉണരാനും അതിനേക്കാൾ ഏറെ ബുദ്ധിമുട്ടും.

ബസിലെ സീറ്റിന്റെ പരിമിതിയിൽ ഇരുന്നുകൊണ്ട് തന്നെ ശരീരത്തിന്റെ ഏക്കച്ചക്കലുകൾ ഒരുവിധം നിവർത്തി അവൻ പുറത്തേയ്ക്ക് നോക്കി.

റോഡ് കനം ബ്ലോക്ക്. വാഹനങ്ങൾ എല്ലാം ഒരു അടുക്കും ചിട്ടയും ഇല്ലാതെ തലങ്ങും വിലങ്ങും അതിനിടയിൽ കിട്ടുന്ന ഗ്യാപ്പിൽ കുത്തി കയറ്റുന്ന ബൈക്കും ഓട്ടോയും.

മലയാളി എന്നും എവിടെയും മലയാളി തന്നെ. ഹിരൺ മനസ്സിൽ ഒരു ആത്മ ഗതം പറഞ്ഞു.

പുറത്തു കണ്ട കടയുടെ ബോർഡിൽ നോക്കി സ്ഥലം

💬 Comments

View all comments