Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
രാജീവ് സർ തന്നെയാണ്. അത് കൊണ്ട് റൂം എപ്പോ ചെന്നാലും കിട്ടും. ഉപകാര സ്മരണ..
ഡിഗ്രിക്ക് പഠിയ്ക്കുമ്പോളായിരുന്നു രാജീവ് സാറും ഫാസിയ മിസ്സും തമ്മിലുള്ള കല്യാണം . അതിന്റെ പേരിൽ ഉണ്ടായ പ്രേശ്നങ്ങൾ. പിന്നെ പ്രായ പൂർത്തിയായവർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചത് കൊണ്ട് ആ കേസ് ഒക്കെ അങ്ങനെ ഒതുങ്ങി.
പക്ഷെ മിസ്സിന്റെ വീട്ടുകാർ ഒരിക്കൽ ക്യാമ്പസ്സിൽ വന്നു സാറുമായി വാക്ക് തർക്കം ഉണ്ടായി. സാറിനെ അവര് തല്ലുന്നത് കണ്ടപ്പോൾ ഇതെല്ലാം കണ്ടു നിന്നവരുടെ കൂട്ടത്തിൽ നിന്നും തോമ കയറി ആദ്യത്തെ അടി പൊട്ടിച്ചു. അതും സാറിന്റെ അളിയന്നിട്ടു . പിന്നെ പറയണോ പൂരം. സിനിമയിൽ ഒക്കെ കാണുന്ന പോലെ ഒരു കൂട്ട ഇടി. കളരിയും കരാട്ടെയും പഠിച്ചത് പ്രയോഗിക്കാൻ കിട്ടിയ അവസരത്തിൽ അല്പം ആവേശം കൂടി പോയി. കയ്യിൽ കിട്ടിയ മൂന്ന് പേരുടെ കൈ കപ്പ തണ്ട് ഓടിക്കും പോലെ ഓടിച്ചു വിട്ടു. അതിൽ മിസ്സിന്റെ അനിയന്റെയും.
പോലീസ് വന്നതും വധ ശ്രെത്തിന് കേസ് വന്നതും അങ്ങനെ ഓരോ നൂല മാലകൾ.
കേസ് പക്ഷെ നിലനിന്നില്ല.... ക്യാമ്പസ്സിൽ കയറി ഗുണ്ട വിളയാട്ടം.. പെൺകുട്ടികളെയും അദ്ധ്യാപികമാരെയും ഉപദ്രവിക്കൽ അതിന്റെ പരിണിത ഫലമെന്നോണം പിള്ളേര് പ്രതികരിച്ചത് എന്ന നിലയിൽ കേസ് തിരിഞ്ഞു.
ക്യാമ്പസ്സിൽ കയറിയ 12 പേരും അകത്തായി...
കോളേജ് യൂണിയൻ.അധ്യാപക സംഘടന. വിദ്യാർത്ഥി സംഘടന അങ്ങനെ എല്ലാവരും അനുകൂലമായി നിന്നു.
ക്യാമ്പസ്സിലെ താര രാജാക്കന്മാർ ആയി ഫിലോസഫി ബാച്ച്.
അന്ന് മുതൽ ഹിരണും കൂട്ടരും ഫാസിയ മിസ്സിന്റെ മുന്നിൽ പെടാതെ ഒഴിഞ്ഞു നടന്നു. എന്തൊക്കെ ന്യായീകരണങ്ങൾ
💬 Comments
View all comments