Chapter Title : ♥️അവിരാമം♥️ 5 [കർണ്ണൻ]
നിരത്തിയാലും കൂടപ്പിറപ്പിന്റെ കൈ തല്ലിയൊടിച്ചതും ജയിലിൽ കയറ്റിയതും മിസ്സിന്റെ മനസ്സിൽ മറ്റൊരു തലത്തിൽ ഉണ്ടാകും എന്നുള്ള ചിന്ത.
എങ്ങനെ ഒക്കെ ഒഴിഞ്ഞു നടന്നിട്ടും പിറ്റേന്ന് എല്ലാവരും മിസ്സിന്റെ മുന്നിൽ പോയി പെട്ടു.
മിസ്സിന്റെ മുഖത്തു നോക്കാൻ കഴിയാതെ തല കുനിച്ചു നിന്ന എല്ലാവന്മാരെയും ഞെട്ടിച്ചത് മിസ്സിന്റെ പ്രതികരണം ആയിരുന്നു
ഹിരണിനെ വട്ടം കെട്ടിപിടിച്ചു അവന്റെ നെറ്റിയിൽ ഒരു സ്നേഹ ചുംബനം. ഹിരണിനു മാത്രം ആയിരുന്നില്ല ബാക്കി നാല് പേരെയും ചേർത്ത് പിടിച്ചു മിസ്സ്
ഒന്നും മനസിലാകാതെ അന്തം വിട്ടു പരസ്പരം നോക്കി നിന്ന ഹിരണിനും കൂട്ടുകാർക്കും ഒരു പുഞ്ചിരി കൂടി സമ്മാനിച്ചു നിറഞ്ഞു തുളുമ്പിയ കണ്ണും തുടച്ചു മിസ്സ് നടന്നാകന്നപ്പോൾ ഒന്നും മനസിലാകാതെ അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം നോക്കി നിൽക്കാനേ എല്ലാവർക്കും കഴിഞ്ഞോള്ളൂ.
ഇതെല്ലാം കണ്ടു പുഞ്ചിരി തൂകി നിന്ന രാജീവ് സാറിൽ നിന്നും അറിഞ്ഞത് മിസ്സിന്റെ ജീവിതത്തിലെ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത അനുഭവങ്ങൾ ആയിരുന്നു.
വളരെ ചെറിയ ഒരു ഫ്ലാഷ് ബാക്ക്
ഫാസിയ... ഉപ്പ.. ഉമ്മ..
3 പേര് അടങ്ങുന്ന മലപ്പുറം മഞ്ചേരിയിലെ ഒരു ഉൾനാട്ടിലെ സാധാരണ കുടുംബം.
മരം മുറിയും മറ്റു കൂലി വേലയും ആയി നടക്കുന്ന അലിക്ക് കിട്ടിയ നിധി ആയിരുന്നു ഭാര്യ സീനത്തും മകൾ ഫാസിയയും.
കുടുംബത്തിന്റെ പ്രാരാബ്ദങ്ങൾ അലട്ടിയിരുന്നതിനാൽ തത്കാലം മറ്റൊരു കുട്ടി വേണ്ട എന്ന് വച്ചതിനാൽ സഹോദര സ്നേഹം എന്തെന്ന് അറിയാതെ ആയിരുന്നു അവൾ വളർന്നത്. പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ഇരുവരും കാത്തിരുന്നു എങ്കിലും സീനത്തിന് ഗർഭം ധരിക്കാൻ സാധിച്ചിരുന്നില്ല.
അത് കൊണ്ട് തന്നെ സ്നേഹത്തിൽ പൊതിഞ്ഞായിരുന്നു
💬 Comments
View all comments